HOME
DETAILS

കുവൈത്തില്‍നിന്ന് പൊതുമാപ്പ് ലഭിച്ച മലയാളികളുടെ ആദ്യ സംഘം നെടുമ്പാശേരിയിലെത്തി

  
backup
May 27, 2020 | 1:56 AM

%e0%b4%95%e0%b5%81%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae

 

നെടുമ്പാശേരി : പൊതുമാപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കുവൈത്തിലെ വിവിധ ജയിലുകളില്‍ നിന്നും മോചിതരായ മലയാളികളുടെ ആദ്യ സംഘം നാട്ടില്‍ മടങ്ങിയെത്തി. കുവൈറ്റിന്റെ ദേശീയ വിമാന കമ്പനിയായ ജസീറ എയര്‍വെയ്‌സിന്റെ ജെ 9 1405 നമ്പര്‍ വിമാനം 150 മലയാളികളുമായി ഇന്നലെ രാത്രി 8.20 നാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
150 പേരുമായി ജസീറയുടെ മറ്റൊരു വിമാനം കൂടി ഇന്ന് നെടുമ്പാശേരിയിലെത്തും. വിവിധ കേസുകളില്‍പെട്ട് ജയിലില്‍ കഴിഞ്ഞിരുന്നവര്‍ക്ക് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസം മുന്‍പാണ് കുവൈറ്റ് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.
എന്നാല്‍ ലോക് ഡൌണിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചതിനാല്‍ ഇവര്‍ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. 7000 ലധികം ഇന്ത്യക്കാരാണ് പൊതുമാപ്പിന് അര്‍ഹാരായിരുന്നത്. ഇതില്‍ ആയിരത്തിലധികം മലയാളികളുണ്ട്. ഇവര്‍ കുവൈറ്റ് സര്‍ക്കാരിന്റെ ഷെല്‍ട്ടറുകളില്‍ കഴിഞ്ഞുവരികയായിരുന്നു.
കുവൈറ്റ് സര്‍ക്കാര്‍ സൗജന്യ വിമാന ടിക്കറ്റ് നല്‍കിയാണ് ഇവരെ ഇന്ത്യയിലെത്തിക്കുന്നത്. ഇവരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ നേരത്തെ തന്നെ കുവൈറ്റ് സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കുവൈറ്റില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറങ്ങാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. പിന്നീട് ഇരു രാജ്യങ്ങളുമായി നടന്ന ഉന്നതതല ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് പൊതുമാപ്പ് ലഭിച്ചവരുമായി വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിതുടങ്ങിയത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലെക്കായിരുന്നു ആദ്യ വിമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  a month ago
No Image

ദുബൈയിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി തണുപ്പിലിരുന്ന് വിശ്രമിക്കാം; എയർ കണ്ടീഷൻ ചെയ്ത വിശ്രമമുറികൾ സജ്ജമാക്കി ആർടിഎ

uae
  •  a month ago
No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a month ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  a month ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  a month ago
No Image

സമയക്രമീകരണത്തിലെ അശാസ്ത്രീയത: മലബാറിലെ ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ; പ്രതീക്ഷയോടെ മൺസൂൺ ടൈംടേബിൾ

Kerala
  •  a month ago
No Image

കനത്ത കാറ്റിലും മഴയിലും സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണു: അവധി ദിനമായതിനാൽ ഒഴിവായത് വൻദുരന്തം

Kerala
  •  a month ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കൺമുന്നിൽ ദുരന്തം: നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്; സുരക്ഷാ മുന്നറിയിപ്പ്

uae
  •  a month ago
No Image

കൊല്ലത്ത് വ്യാജ ആധാര്‍ കാര്‍ഡുമായി ബംഗ്ലാദേശ് ദമ്പതികള്‍ പിടിയില്‍

Kerala
  •  a month ago