ബത്തേരിയിൽ യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ സംഭവം; രണ്ട് മാസത്തെ ഒളിവു ജീവിതത്തിന് ശേഷം മുഖ്യപ്രതി പിടിയിൽ
സുൽത്താൻ ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്ന് എംഡിഎംഎയുമായി യുവാക്കളെ പിടികൂടിയ സംഭവത്തിൽ, അവർക്ക് എംഡിഎംഎ എത്തിച്ചുനൽകിയ മുഖ്യപ്രതിയെ ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തു. ബത്തേരി മുള്ളൻകുന്ന് സ്വദേശി കണ്ടാക്കൂൽ വീട്ടിൽ കെ. അനസ് (34) ആണ് പിടിയിലായത്.
നവംബർ 20-നാണ് ബത്തേരി മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്ന് നാല് യുവാക്കളെ ലഹരിമരുന്നുമായി പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് വിതരണം ചെയ്തത് അനസാണെന്ന വിവരം ലഭിച്ചത്. തുടർന്ന് ഒളിവിൽ പോയ ഇയാളെ ഡിസംബർ 29-ന് കോഴിക്കോട് തിരുവള്ളൂരിൽ നിന്നാണ് പൊലിസ് സംഘം പിടികൂടിയത്.
ബത്തേരി കുപ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ ബൈജു (23), മൂലങ്കാവ് കാടന്‍തൊടി വീട്ടില്‍ കെ.ടി നിസാര്‍(34), ചെതലയം കയ്യാലക്കല്‍ വീട്ടില്‍ കെ.എം ഹംസ ജലീല്‍ (28), കൈപ്പഞ്ചേരി പുന്നപ്പറമ്പില്‍ വീട്ടില്‍ പി.ആര്‍ ബവനീഷ് (23) എന്നിവരെയാണ് നവംബർ 20ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൊലിസും ചേർന്ന് പിടികൂടിയത്.
ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീകാന്ത് എസ്. നായർ, എസ്.ഐ. ജെസ്വിൻ ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അനസിന് ലഹരിമരുന്ന് എത്തിക്കുന്ന സ്രോതസ്സുകളെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ലഹരി ശൃംഖലയിലെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.
The Bathery police have arrested K. Anas (34), the main accused in an MDMA smuggling case, who supplied the psychotropic substance to youths arrested from a house in Mantattikkunu
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."