HOME
DETAILS

വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്‌ലിംലീഗ്; മറുപടി ജനങ്ങൾ നൽകിക്കഴിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി

  
January 02, 2026 | 3:01 PM

muslim league to ignore vellappally natesans communal remarks says pk kunhalikutty

കൽപ്പറ്റ: വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ പൂർണ്ണമായും അവഗണിക്കാൻ മുസ്‌ലിംലീഗ് തീരുമാനിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടേത് മറുപടി അർഹിക്കാത്ത പ്രസ്താവനകളാണെന്നും ഇത്തരം നിലപാടുകൾക്കുള്ള മറുപടി ജനങ്ങൾ തന്നെ തിരഞ്ഞെടുപ്പിലൂടെ നൽകിയിട്ടുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്‌ലിംലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടുമെന്ന പ്രചാരണങ്ങളെയും അദ്ദേഹം നിഷേധിച്ചു. "ലീഗ് എത്രയോ തവണ മുന്നണിയിലെ രണ്ടാമത്തെ പാർട്ടിയായിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും അത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇടതുപക്ഷം കെട്ടിച്ചമയ്ക്കുന്ന കഥകളാണിതെന്നും തങ്ങൾക്ക് അത്തരമൊരു വേവലാതിയില്ലെന്നും" അദ്ദേഹം വ്യക്തമാക്കി.

വയനാട് ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി ലീഗ് നിർമ്മിച്ചു നൽകുന്ന ആദ്യഘട്ട വീടുകളുടെ താക്കോൽദാനം ഫെബ്രുവരി 28-ന് നടക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

The Muslim League has decided to ignore Vellappally Natesan's communal remarks, stating that they don't deserve a response. PK Kunhalikutty emphasized that such statements have already been rejected by the people through elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  4 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  4 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  4 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  4 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  4 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  4 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  4 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  4 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  4 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  5 days ago