HOME
DETAILS

കണ്ണൂര്‍ നന്മയും സ്‌നേഹവും കൈമുതലാക്കിയ നാട്: മുഖ്യമന്ത്രികണ്ണൂര്‍ നന്മയും

  
backup
April 13 2017 | 20:04 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b5


പിണറായി: പിണറായി പെരുമയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന കലാകാരന്മാര്‍ പിണറായിക്കാരുടെ സ്വന്തം അംബാസിഡര്‍മാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് ദിവസങ്ങളിലായി പിണറായിയില്‍ നടന്നുവരുന്ന സാംസ്‌കാരികോത്സവത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായിയും കണ്ണൂരും അക്രമത്തിന്റെ പ്രദേശമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇവിടെ സ്‌നേഹവും ഊഷ്മളമായ വരവേല്‍പും അനുഭവിച്ച കണ്ണൂരിന് പുറത്തുള്ള കലാകാരന്മാര്‍ ഇനിയത് തിരുത്തും. നന്മയും സ്‌നേഹവും കൈമുതലായ ഈ നാടിനെ അക്രമത്തിന്റെ പ്രദേശമായി വരച്ചുകാണിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇത് യാഥാര്‍ഥ്യത്തിന് നിരക്കില്ല.
പിണറായി പെരുമ ശ്രദ്ധനേടുന്നത് ഈ സാഹചര്യത്തിലാണ്. ഇവിടത്തെ ജനതയുടെ ക്ഷമയും സമഭാവനയും ആര്‍ദ്രതയും നമുക്കറിയാമെങ്കിലും പുറത്തുള്ളവര്‍ക്ക് അറിയില്ല. അവര്‍ക്ക് പിണറായി ഗ്രാമത്തെ കുറിച്ച് കേട്ടറിവ് മാത്രമാണുള്ളത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെയെത്തിയ പ്രതിഭകള്‍ക്കും കലാകാരന്മാര്‍ക്കും ഈ നാടിന്റെ നന്മ നേരിട്ട് മനസിലാക്കാനായി. ഇവരുടെ പ്രകടനങ്ങള്‍ ആസ്വദിക്കാന്‍ നാട്ടുകാര്‍ക്കും സാധിച്ചുവെന്നത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിനിമാതാരവും പ്രസിദ്ധ നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ ഭരതനാട്യം കുറച്ചു നേരം ആസ്വദിച്ച ശേഷമാണ് പിണറായി സമാപന സമ്മേളനത്തിലെത്തിയത്.
കെ.കെ രാഗേഷ് എം.പി അധ്യക്ഷനായി. സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ ശ്രീമതി എം.പി, സൂര്യകൃഷ്ണമൂര്‍ത്തി, മുന്‍ എം.എല്‍.എ പി ജയരാജന്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago