റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ കൊവിഡ് വ്യാപിക്കുന്നു
ധക്ക: ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ കൊവിഡ് വ്യാപിച്ചു തുടങ്ങിയതോടെ 15,000 അഭയാര്‍ഥികളെ ബംഗ്ലാദേശ് ഭരണകൂടം ക്വാരന്റൈനിലാക്കി. ഇതുവരെ 29 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കാണ് വൈറസ് ബാധിച്ചത്. 10 ലക്ഷത്തോളം അഭയാര്‍ഥികളാണ് ധക്കയിലെ ക്യാംപുകളിലുള്ളത്. ഇതില്‍ രണ്ടു ലക്ഷം പേര് കോക്സ്ബസാറിലാണ്. ഈമാസം മധ്യത്തിലാണ് അഭയാര്‍ഥി ക്യാംപില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ സന്ദര്‍ശിച്ച ഉദ്യോഗസ്ഥരിലൂടെയാണിതെന്ന് കരുതുന്നു.
മിക്കവര്‍ക്കും രോഗലക്ഷണങ്ങളില്ല. എങ്കിലും രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിലാക്കുകയും അവരുടെ കുടുംബങ്ങളെ ക്വാരന്റൈനിലയക്കുകയും ചെയ്തിരിക്കുകയാണെന്ന് കോക്സ് ബസാറിലെ ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു. ക്യാംപുകളുള്ള സ്ഥലങ്ങളിലേക്കുള്ള റോഡുകളില്‍ ഗതാഗതം നിരോധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ക്വാരന്റൈനിലുള്ള 15,000 റോഹിംഗ്യര്‍ക്ക് പുറത്തേക്കു പോകുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."