പാപ്പിനിശേരി റെയില്‍വേ ഗേറ്റ് അടച്ചു; ഇന്ന് പാപ്പിനിശ്ശേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍
പാപ്പിനിശ്ശേരി: മേല്‍പ്പാലം നിര്‍മാണത്തിന്റെ ഭാഗമായി പാപ്പിനിശേരിയില്‍ റെയില്‍വെ ഗേറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ഗേറ്റ് അടച്ചത്. ഗേറ്റടക്കുന്നതിനെതിരെ പ്രതിഷേധിച്ചവരെ പൊലിസ് അറസ്റ്റുചെയ്തു നീക്കി. റെയില്‍വേ മേല്‍പ്പാലനിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ റെയില്‍വേ ഗേറ്റ് അടച്ചിടുന്നതിനെതിരേ പ്രദേശത്ത് ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ കനത്ത പൊലിസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.
തുടര്‍ന്ന് 10.30 ന് ജില്ലാ കലക്ടറുടെ ഉത്തരവ് ലഭിച്ചതോടെയാണ് ഗേറ്റിന് സമീപത്തെ റോഡുമുറിച്ച് ഗതാഗതം പൂര്‍ണമായും തടഞ്ഞത്. ഗേറ്റ് പൂര്‍ണമായും അടച്ചിടാത്തതിനാല്‍ പാലത്തിന്റെ പ്രവൃത്തി മന്ദഗതിയിലാണ് നടക്കുന്നതെന്നാണ്് അധികൃതരുടെ വാദം. ഗേറ്റ് പൂര്‍ണമായും അടച്ചിടുന്നതോടെ ജനങ്ങള്‍ക്കുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ സഹിച്ച് നിര്‍മാണപ്രവൃത്തിയുമായി സഹകരിക്കണമെന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അഭ്യര്‍ഥിച്ചു. ജനങ്ങളുടെ താല്‍പര്യം പരിഗണിച്ചാണ് കെ.എസ്.ടി.പി മൂന്നുകോടി രൂപ ചെലവില്‍ അനുബന്ധ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തിയതെന്നും എന്‍ജിനീയര്‍ അറിയിച്ചു. പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് പാപ്പിനിശേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."