HOME
DETAILS

കടാശ്വാസ കമിഷന്‍ സിറ്റിങ്: ഉത്തരവ് നടപ്പാക്കാത്തതില്‍ അതൃപ്തി

  
backup
June 28 2018 | 07:06 AM

%e0%b4%95%e0%b4%9f%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99



കണ്ണൂര്‍: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ 19 പരാതികളില്‍ കമിഷന്‍ നടപടി സ്വീകരിച്ചു.
കമിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്‍ അധ്യക്ഷനായി. കമിഷന്‍ അംഗം ടി.എന്‍ പ്രതാപന്‍ പങ്കെടുത്തു.
ചെറുതാഴം സര്‍വിസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളിയുടെ വായ്പക്ക് കാലഹരണ നിയമ പ്രകാരം കടാശ്വാസം അനുവദിക്കാന്‍ നിര്‍വാഹമില്ലെന്നും വായ്പകണക്ക് തീര്‍പ്പാക്കാനും നല്‍കിയ നിര്‍ദ്ദേശം പാലിക്കാത്തതില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. മാര്‍ച്ച് 28ലെ കമ്മീഷന്‍ ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ചു.
എസ്.സി.എസ്.ടി. വികസന കോര്‍പ്പറേഷന്‍ കണ്ണൂര്‍, കാനറാ ബാങ്ക് (സൗത്ത് ബസാര്‍ ശാഖ), കേരള ഗ്രാമീണ്‍ ബാങ്ക് (പിണറായി) എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിച്ച 1,75,234 രൂപയുടെ കടാശ്വാസം കൈപ്പറ്റിയിട്ടും വായ്പ കണക്ക് ക്ലോസ് ചെയ്യാതിരുന്നതില്‍ കമിഷന്‍ വിശദീകരണം തേടി.
വളപട്ടണം സര്‍വിസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് 2010 ല്‍ കടാശ്വാസം ശിപാര്‍ശ ചെയ്തി്ട്ടും കൈപ്പറ്റിയ കടാശ്വാസത്തിന് പുറമേ അധികം ഈടാക്കിയ 35,565 രൂപ പരാതിക്കാരന് തിരികെ നല്‍കാനോ നിലവിലുള്ള അവരുടെ വേറെ വായ്പയില്‍ മുതലിനത്തില്‍ വരവ് വയ്ക്കാനോ ബാങ്കിനോട് നിര്‍ദ്ദേശിച്ച് കമിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
കമിഷന്റെ മുന്‍ ഉത്തരവ് നടപ്പാക്കി 6 പരാതികളില്‍ വായ്പകണക്ക് അവസാനിപ്പിച്ച് ഈടാധാരങ്ങള്‍ തിരികെ നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നാളെ ഷിരൂരില്‍

Kerala
  •  3 months ago
No Image

കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍ അകപ്പെട്ട് യുവാക്കള്‍; ഒരാള്‍ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

Kerala
  •  3 months ago
No Image

ലങ്ക ഇടത്തേക്ക്; അനുരാ കുമാര ദിസനായകെ പ്രസിഡന്റ് പദത്തിലേക്ക്

International
  •  3 months ago
No Image

ഉദയ്ഭാനു ചിബ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷന്‍ 

latest
  •  3 months ago
No Image

എന്തിന് ശ്വാസം മുട്ടി എല്‍.ഡി.എഫില്‍ തുടരണം?; സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് സുധാകരന്‍

Kerala
  •  3 months ago
No Image

കഴുത്തില്‍ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയില്‍ നിന്നും പുറത്തുചാടുന്നതാണ് അന്‍വറിനു നല്ലത്: ചെറിയാന്‍ ഫിലിപ്പ്

Kerala
  •  3 months ago
No Image

'അര്‍ജുന്റെ കുടുംബത്തോട് ക്ഷമചോദിക്കുന്നു'; ഭരണകൂടം സഹകരിക്കുന്നില്ല, തിരച്ചില്‍ നിര്‍ത്തി മടങ്ങി ഈശ്വര്‍ മാല്‍പെ

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

റെയില്‍വേ ട്രാക്കില്‍ സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  3 months ago
No Image

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം; അന്‍വറിനെതിരെ സി.പി.എം

Kerala
  •  3 months ago