ഡെങ്കിപ്പനിക്ക് ഹോമിയോപ്പതിയില്‍ പ്രതിരോധമരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍
കാസര്‍കോട്: ഡെങ്കിപ്പനിക്ക് ഹോമിയോപ്പതിയില്‍ പ്രതിരോധ മരുന്നുണ്ടെന്ന് ഇന്ത്യന്‍ ഹോമിയോപ്പതി മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഇട്ടിരവി, സെക്രട്ടറി ഡോ. ഗിരീഷ് കൃഷ്ണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
രക്തത്തില്‍ പ്ലേറ്റ്‌ലൈറ്റിന്റെ അളവ് ക്രമാതീതമായി കുറയുന്നതിനാല്‍ മരണം വിതയ്ക്കുന്ന ഹെമറേജിക് ഡെങ്കിപ്പനിയടക്കമുള്ള പനി മരണങ്ങള്‍ ഇല്ലാതാക്കാന്‍ ഹോമിയോ ചികിത്സയ്ക്ക് കഴിയുമെന്നും ഇവര്‍ പറഞ്ഞു.
പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം 20,000 ത്തില്‍ കുറഞ്ഞ കേസുകളില്‍ പോലും 24 മണിക്കൂറിനുള്ളില്‍ സ്വാഭാവിക പരിധിയിലേക്ക് ഉയര്‍ത്താന്‍ ഉതകുന്ന ഹോമിയോ മരുന്നുകള്‍ ലഭ്യമാണ്. ഇത്തരം മരുന്നുകള്‍ രാജ്യത്തും വിദേശത്തും ഡെങ്കിപ്പനിക്ക് ആശ്വാസം നല്‍കുന്നുണ്ട്. ഹോമിയോയില്‍ 12 മരുന്നുകള്‍ ഡെങ്കിപ്പനിക്ക് മാത്രമായുണ്ട്. ഒന്‍പത് മരുന്നുകള്‍ പ്ലേറ്റ് ലൈറ്റുകള്‍ കുറയുന്നതിനായിട്ടുണ്ട്. പ്ലേറ്റ്‌ലെറ്റ് കൂടാന്‍ മൂന്ന് ദിവസവും ഡെങ്കിപ്പനി മാറാന്‍ നാല് ദിവസവുമേ വേണ്ടതുള്ളൂ.
ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്നുകള്‍ ഫലപ്രദമാണെന്ന് മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നതായും ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."