വീണ്ടും സിന്ധു- മരിന് പോരാട്ടം
സിംഗപൂര്‍: ലോക രണ്ടാം നമ്പര്‍ താരം ഇന്ത്യയുടെ പി.വി സിന്ധുവും ഒളിംപിക്ക് സ്വര്‍ണ മെഡല്‍ ജേത്രി സ്പെയിനിന്റെ കരോലിന മരിനും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു. സിംഗപൂര്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറിലാണ് ഇരുവരും വീണ്ടും പോരിനിറങ്ങുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇരുവരും നേരങ്കത്തിനെത്തുന്നത്. ഇന്തോനേഷ്യയുടെ ഫിട്രിയാനി ഫിട്രിയാനിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്കോര്‍: 19-21, 21-17, 21-18. ഈ മാസം ആദ്യം ഇന്ത്യ ഓപണ്‍ ഫൈനലില്‍ മരിനെ കീഴടക്കി സിന്ധു കിരീടം നേടിയിരുന്നു. നാലാം സീഡ് ചൈനയുടെ ചിയ സിന് ലീയെ 21-7, 21-11 എന്ന സ്കോറിന് അനായാസം മറികടന്നാണ് മരിന് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ബി സായ് പ്രണീതും മിക്സഡ് ഡബിള്‍സില്‍ അശ്വിന പൊന്നപ്പ- സുമീത് റെഡ്ഡി സഖ്യവും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. സായ് പ്രണീത് ചൈനയുടെ ക്വിയാവോ ബിനിനെ പരാജയപ്പെടുത്തിയാണ് അവസാന എട്ടിലേക്കു കടന്നത്. സ്കോര്‍: 21-15, 21-23, 21-16. ദക്ഷിണ കൊറിയന്‍ സഖ്യമായ ജ ഹ്വാന്‍ കിം- ലീ സോ ഹി സഖ്യത്തെ പരാജയപ്പെടുത്തിയാണ് അശ്വിനി- സുമീത് സഖ്യം ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 17-21, 21-17, 21-16.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."