HOME
DETAILS

കൊവിഡ് ബാധയേറ്റു സഊദിയിൽ വീണ്ടും മലയാളി മരണം; മലപ്പുറം സ്വദേശിയാണ് റിയാദിൽ മരണപ്പെട്ടത്

  
backup
May 27 2020 | 14:05 PM

covid-death-in-riyadh-vengara-native

     റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ച് വീണ്ടും മലയാളി മരിച്ചു. മലപ്പുറം വേങ്ങര വെട്ടുതോട് നെല്ലിപ്പറമ്പ് വിളഞ്ഞിപ്പുലാൻ കുഞ്ഞിമുഹമ്മദിന്റെ മകൻ ശഫീഖ് (43) ആണ് റിയാദിൽ മരണപ്പെട്ടത്. കിംഗ് ഫഹദ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും കാര്യമായ അസുഖമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായിരുന്നു. ഇന്ന് രാവിലെ നില ഗുരുതരമായതിനെ തുടർന്ന് ഉച്ചയോടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

     റിയാദ് ബത്ഹയിൽ റിയാദ് ബാങ്കിന് സമീപം ടയർ കടയിൽ ജോലിക്കാരനായിരുന്നു. സൗദയാണ് മാതാവ്. ഭാര്യ: അസ്‌മാബി. മക്കൾ: അസ്‌ന, ശാലു. സഹോദരൻ സൈതലവി ദമാമിലുണ്ട്. കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അമീൻ അക്ബർ തൊമ്മങ്ങാടൻ എന്നിവരുടെ നേതൃത്വത്തിൽ മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago