HOME
DETAILS

യുവാവിനെ മര്‍ദിച്ച് പണവും മൊബൈലും കവര്‍ന്ന സംഭവം: നാലംഗ സംഘം അറസ്റ്റില്‍

  
backup
June 28 2018 | 08:06 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%b5-2

 

പെരിന്തല്‍മണ്ണ: അര്‍ധരാത്രിയില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ മാരകായുധങ്ങളുമായി വാഹനങ്ങളില്‍ പിന്തുടര്‍ന്ന ശേഷം ആക്രമിച്ച് അവശനാക്കി പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത സംഭവത്തില്‍ നാലംഗ സംഘത്തെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം തിരൂര്‍ക്കാട് സ്വദേശികളായ ഓട്ടുപറമ്പന്‍ വീട്ടില്‍ അജ്മല്‍ (28), കടവത്ത്പറമ്പില്‍ ശിവേഷ് എന്ന കണ്ണന്‍ (28), പെരിന്തല്‍മണ്ണ തേക്കിന്‍കോട്ടെ പള്ളിപ്പറമ്പില്‍ മുഹമ്മദ് യൂസുഫ് (21), അരിപ്ര മണ്ണാംപറമ്പ് സ്വദേശി തടിയക്കോടന്‍ വീട്ടില്‍ ഷഹബാസ് എന്ന പീലു (22) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. തുവ്വൂര്‍ സ്വദേശിയായ യുവാവ് പെരിന്തല്‍മണ്ണയില്‍നിന്നു വീട്ടിലേക്ക് പോകുന്നതിനിടെ ഇരുമ്പ് പൈപ്പുകളും മറ്റു മാരകായുധങ്ങളുമായി രണ്ടു ബൈക്കുകളിലായെത്തിയ സംഘം യുവാവ് സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നു. പെരിന്തല്‍മണ്ണ ബൈപാസ് ജങ്ഷനില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ബൈക്കുകള്‍ കാറിന് കുറുകെയിട്ട് ഇയാളെ വാഹനത്തില്‍നിന്നു ബലമായി വലിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു. ടൗണിലെ വിജനമായ ഭാഗത്തേക്ക് കൊണ്ടുപോയി നഗ്നനാക്കി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും കവര്‍ന്ന് കടന്നുകളയുകയുമായിരുന്നു. സംഭവം പുറത്തുപറയുകയോ പൊലിസില്‍ പരാതിപ്പെടുകയോ ചെയ്താല്‍ തന്റെ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണിലെ സ്ഥാപനങ്ങളില്‍നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ പ്രതികള്‍ കൃത്യത്തിനായി ഉപയോഗിച്ച വാഹനങ്ങളെ കുറിച്ചും മറ്റും വ്യക്തമായ ധാരണ ലഭിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ അന്വേഷണസംഘം മറ്റൊരു കെണിയൊരുക്കി പ്രതികളെ പിടികൂടുകയുമായിരുന്നു. മുന്‍പ് നിരവധി മോഷണക്കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ് പ്രതികളെന്ന് പൊലിസ് പറഞ്ഞു. മുഖ്യപ്രതി അജ്മലിന്റെ പേരില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ആ കേസുകളിലെല്ലാം ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും പൊലിസിന്റെ പിടിയിലായത്.
പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു മുത്തേടം, ടൗണ്‍ ഷാഡോ ടീം അംഗങ്ങളായ എന്‍.ടി കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, ദിനേശ് കിഴക്കേക്കര, അനീഷ് പൂളക്കല്‍, ജയന്‍, ബിബിന്‍, വനിതാ സി.പി.ഒ ജയമണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി കേസിന്റെ തുടരന്വേഷണം നടത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago