അപകടം തടയാന്‍ ഒരുമനസ്സോടെ
നിലമ്പൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ പൊങ്ങല്ലൂര്‍, മമ്പാട് എന്നിവിടങ്ങളിലുണ്ടായ ബസപകടങ്ങളില്‍ അഞ്ചുജീവനുകള്‍ പൊലിഞ്ഞ സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് നിലമ്പൂരില്‍ ബസുടമകളുടേയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ഇനിയും ഒരപകടമുണ്ടാകുന്നത് തടയാന്‍ എല്ലാവരും കൈകോര്‍ക്കുമെന്ന് യോഗത്തില്‍ പ്രതിജ്ഞയെടുത്തു. നിലമ്പൂര്‍ ജോ.ആര്‍.ടി.ഒ എസ്.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ബസ്് ഉടമകളും ജീവനക്കാരും സാമൂഹിക പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഒരു ബസ് ഡ്രൈവര്‍ക്ക് റൂട്ട് പരിചയപ്പെടുത്തിവേണം ബസ് ഓടിക്കാന്‍ നല്‍കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലമ്പൂര്‍.സി.ഐ അബ്ദുല്‍ ബഷീര്‍ അധ്യക്ഷനായി.
അതേസമയം മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളിലെ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്നും ബസ് ജീവനക്കാരുടെ എണ്ണം നിലവിലുള്ളതില്‍ നിന്ന് കുറക്കാനാകില്ലെന്നും ഉടമകള്‍ പറഞ്ഞു. അപകടങ്ങള്‍ കുറക്കുന്നതില്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ബസുടമകള്‍ അഭിപ്രായപ്പെട്ടു. മഞ്ചേരി ബസ്‌സ്റ്റാന്‍ഡുകളെ ബന്ധിപ്പിച്ച് ടൗണ്‍ സര്‍വീസ് നടത്താന്‍ ആര്‍.ടി.ഒ. ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമായാല്‍ മഞ്ചേരിയില്‍ ഒരു സ്റ്റാന്‍ഡില്‍ മാത്രം സ്വകാര്യ ബസുകള്‍ കയറിയാല്‍ മതിയാകും. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും, പൂച്ചക്കുത്ത് ഭാഗത്ത് ഡിവൈഡറുകള്‍ സ്ഥാപിക്കാന്‍ ബസുടമകളും ജീവനക്കാരും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. ഒരു ബസിലെ ക്ലീനര്‍ മറ്റു ബസില്‍ ജോലി ചെയ്യാന്‍ പാടില്ല തുടങ്ങിയ തീരുമാനങ്ങളാണ് നിലമ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്തത്.
യോഗ തീരുമാനങ്ങള്‍ എസ്.പി.ക്കും ആര്‍.ടി.ഒ.ക്കും നല്‍കും. എം.വി.ഐ. ഫ്രാന്‍സിസ്, എസ്.ഐ. സുനില്‍ പുളിക്കല്‍, ബസുടമസ്ഥ സംഘം താലൂക്ക് പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കല്‍, ഇട്ടി മാത്യു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."