HOME
DETAILS
MAL
ഖത്തറില്‍ ഈവര്‍ഷം വേനല്‍ ചൂട് കൂടും
backup
April 13 2017 | 22:04 PM
ദോഹ: ഈ വര്‍ഷം ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ ചുട്ടുപൊള്ളുമെന്ന് മുന്നറിയിപ്പ്. സാധാരണ വേനലിലെ ശരാശരി താപനിലയേക്കാള്‍ കൂടിയ ചൂടാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈയാഴ്ച രാജ്യത്തെ ഏറ്റവും കൂടിയ താപനില 40 ഡിഗ്രിക്കടുത്തെത്തുമെന്ന് കാലവാസ്ഥാ വിദഗ്ധര്‍ പറയുന്നു. സാധാരണ ഏപ്രിലില്‍ ശരാശരി കൂടിയ താപനില 33 ഡിഗ്രിയാണ്. കിഴക്കു നിന്ന് തെക്കുകിഴക്കായി വീശുന്ന കാറ്റാണ് ചൂട് കൂടാന്‍ കാരണമെന്ന് ഖത്തര്‍ കാലവാസ്ഥാ വകുപ്പ് അറിയിച്ചു.
ജൂണ്‍ മുതല്‍ ഖത്തറിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ശരാശരിയേക്കാള്‍ കൂടിയ താപനില അനുഭവപ്പെടാനുള്ള സാധ്യത 60 മുതല്‍ 70 ശതമാനം വരെയാണെന്നും കലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."