ജുബൈരിയയുടെ മരണം: അന്വേഷണം ശക്തമാക്കി
വളാഞ്ചേരി: അത്തിപ്പറ്റ പടുത്തുകുളങ്ങര പരേതനായ സമ്മു മുസ്്ലിയാരുടെ ഭാര്യ ജുബൈരിയുടെ അസ്വാഭാവിക മരണത്തില്‍ അന്വേഷണം ശക്തമാക്കി. വളാഞ്ചേരി സി.ഐ കെ.ജി സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുവിനെ കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
പൂക്കാട്ടിരി പന്തപ്പുറം തോട്ടില്‍ വെള്ളിയാഴ്ചയാണു മരിച്ച നിലയില്‍ ജുബൈരിയയെ കണ്ടെത്തിയത്. കുളിക്കുന്നതിനിടയില്‍ തോട്ടിലെ ശക്തമായ ഒഴിക്കില്‍പ്പെട്ട് മരണം സംഭവിച്ചതായിരിക്കാമെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ മരണകാരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹോദരങ്ങള്‍ പൊലിസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്.
ജുബൈരിയയുടെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കുന്നതിനു വേണ്ടി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."