'മലയാള ഭാഷാ പഠനത്തിന് സ്വതന്ത്ര സംവിധാനമൊരുക്കണം'
പൂക്കോട്ടുംപാടം: കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ സി.ബി.എസ്.ഇ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് മലപ്പുറം റീജിയന്‍ സ്വാഗതം ചെയ്തു.
ഭരണഘടന നിഷ്‌കര്‍ഷിച്ച വിവിധ ഭാഷകള്‍ പഠിക്കുന്ന സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കു മലയാള ഭാഷാ പഠനത്തിനു വിദ്യാഭ്യാസ വകുപ്പോ എസ്.ഇ.ആര്‍.ടി, സാക്ഷരത മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളോ അഭിരുചി പരീക്ഷ നടത്തി അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നു വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കുകയും ചെയ്തു.
മലയാള ഭാഷാ പരിപോഷണത്തിനു വലിയ പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം ബാച്ചുകള്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
പൂക്കോട്ടുംപാടം ഗുഡ്‌വില്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ചേര്‍ന്ന സഹോദയ പ്രവര്‍ത്തക സമിതി യോഗം സംസ്ഥാന ട്രഷറര്‍ എം. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. എം. ജൗഹര്‍ അധ്യക്ഷനായി. ജോജി പോള്‍, പി. നിസാര്‍ ഖാന്‍, ഡോ. എ. സൈത്, നിര്‍മല ചന്ദ്രന്‍, സിസ്റ്റര്‍ ആന്‍സില ജോര്‍ജ്, ഡോ. എ.എം ആന്റണി, പി.കെ ബിന്ദു, വിനീത വി. നായര്‍, എ. ശ്രീകല, ജോബിന്‍ സെബാസ്റ്റ്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."