HOME
DETAILS

ഇന്ത്യന്‍ രൂപ കൂപ്പു കുത്തുന്നു; ആശങ്കയെങ്കിലും പ്രവാസികള്‍ക്ക് നേട്ടം

  
backup
June 28 2018 | 14:06 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%82%e0%b4%aa-%e0%b4%95%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81-%e0%b4%95%e0%b5%81%e0%b4%a4

റിയാദ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ആയതോടെ വിദേശ വിനിമയ നിരക്കില്‍ വന്‍ ഉയര്‍ച്ച. കുത്തനെ മൂല്യമിടിഞ്ഞ രൂപ ഇന്നലെ ഡോളറിനെതിരെ 69.10 എന്ന നിലവാരത്തിലേക്ക് താഴ്ന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം 49 പൈസയാണ് വ്യാഴാഴ്ച ഇടിഞ്ഞത്. ഇങ്ങനെ പോയാല്‍ അധികം വൈകാതെ ഒരു ഡോളറിന് 70 രൂപ എന്ന നിലയിലെത്തുമെന്നാണ് സാമ്പത്തിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രൂപയുടെ വിലയിടിവ് നാട്ടില്‍ പണപ്പെരുപ്പത്തിനും അതുവഴി വിലക്കയറ്റത്തിനും ഇടയാക്കുമെങ്കിലും വിനിമയ നിരക്കിലെ ഇടിവ് പ്രവാസികള്‍ക്ക് ആശ്വാസകരമാണ്.

അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക ക്രയവിക്രയത്തില്‍ ഇന്ത്യന്‍ രൂപ കൂപ്പു കുത്തുന്നതോടെ ഗള്‍ഫ് കറന്‍സിയുമായുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികളുടെ ആശാ കേന്ദ്രങ്ങളായ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ജോലി ആശങ്കക്കിടയില്‍ ഇത് തെല്ലാരാശ്വാസമാണ് നല്‍കുന്നത്. സഊദി, ഖത്തര്‍, ഒമാന്‍ റിയാലുകളും യുഎഇ ദിര്‍ഹം, ബഹ്‌റിന്‍, കുവൈത്ത് ദിനാറുമെല്ലാം ഉയര്‍ന്ന നിരക്കിലെത്തി.

പ്രമുഖ എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റ് പ്രകാരം സഊദി റിയാല്‍ 18.36 രൂപക്ക് മുകളിലാണ് വിപണം നടക്കുന്നത്. 18.92 രൂപയിലാണ് ഖത്തര്‍ റിയാലിന് ലഭിക്കുന്നത്.! 18.76 ദിര്‍ഹത്തിലാണ് യുഎഇയുടെ നില. കുവൈത്ത് ദിനാറിന് 227.34 രൂപയാണ് ലഭിക്കുന്നത്. ബഹ്‌റൈന്‍ ദിനാര്‍ 183.01 രൂപയും ഒമാനി റിയാല്‍
178.97 രൂപക്കുമാണ് വിപണനം നടക്കുന്നത്.

പ്രവാസികള്‍ക്ക് ഇത് ആശ്വാസമാകുന്നുണ്ടെങ്കിലും നാട്ടില്‍ അനുഭവിക്കുന്ന ഭാവി ഭവിഷ്യത്ത് ആശങ്കക്കിട നല്‍കുന്നുണ്ട്. അതേസമയം കയറ്റുമതിക്കാരാണ് മൂല്യത്തകര്‍ച്ചയില്‍ സന്തോഷിക്കുന്ന മറ്റൊരു കൂട്ടര്‍. വിദേശത്തേക്ക് കയറ്റി അയക്കുന്ന ഐ.ടി സേവനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവക്ക് മികച്ച വില ലഭിക്കാന്‍ ഇത് ഇടയാക്കും. 2017 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.

ലോക കറന്‍സികളില്‍ ഏറ്റവും വേഗത്തില്‍ തകര്‍ച്ച നേരിടുന്നത് രൂപയാണെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. ഇറക്കുമതിച്ചെലവു കൂടുന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ച വരുത്തുന്ന പ്രധാന ആഘാതം. ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായവും കച്ചവടവും പ്രതിസന്ധിയിലാകും.

ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ കൊണ്ടു നിര്‍മിക്കുന്ന കംപ്യൂട്ടറുകള്‍ അടക്കമുള്ള സാധനങ്ങളുടെ വിലയും വലിയ തോതില്‍ കൂടും. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ് (കറന്റ് അക്കൗണ്ട് കമ്മി) കൂടുന്നത് വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കും. പെട്രോള്‍, ഡീസല്‍ വിലകള്‍ ഇനിയും കുതിക്കാന്‍ ഇതു വഴിയൊരുക്കും. ഉയര്‍ന്ന ഇന്ധന വില ചരക്കുനീക്കത്തിന്റെ ചെലവു കൂട്ടും. പച്ചക്കറികളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റമാണ് ഇതിന്റെ ഫലം. വിദേശ രാജ്യങ്ങളിലേക്ക് പഠനാവശ്യത്തിനായും വിനോദത്തിനായുമുള്ള യാത്രകള്‍ക്കും ചെലവേറും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago