HOME
DETAILS
MAL
ട്രംപിന് ട്വിറ്ററിന്റെ 'ഫാക്ട് ചെക്ക്' മുന്നറിയിപ്പ്
backup
May 28 2020 | 01:05 AM
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍ക്ക് ഫാക്ട് ചെക്ക് മുന്നറിയിപ്പുമായി ട്വിറ്റര്‍. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെയാണ് ട്രംപിന്റെ ചില ട്വീറ്റുകളുടെ വസ്തുത പരിശോധിക്കാന്‍ വായിക്കുന്നവര്‍ക്ക് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്രംപ് നേരത്തെ ചില ട്വീറ്റുകളില്‍ മെയില്‍ ഇന്‍ ബാലറ്റുകള്‍ 'വഞ്ചന' ആണെന്ന് പറയുകയും മെയില്‍ ബോക്സുകള്‍ കവരുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. ഈ രണ്ട് ട്വീറ്റുകള്‍ക്കാണ് ഫാക്ട് ചെക്ക് ഓപ്ഷന് വന്നിരിക്കുന്നത്.
അതേസമയം ഇതിനോട് പ്രതികരിച്ച ട്രംപ് 2020ലെ തെരഞ്ഞെടുപ്പില്‍ ട്വിറ്റര്‍ ഇടപെടുന്നുവെന്ന് ആരോപിച്ചു. ട്വിറ്റര്‍ സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയാണെന്നും പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ഇതിന് അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
വ്യക്തമായ രാഷ്ട്രീയപക്ഷപാതം ട്വിറ്റര്‍ പുലര്‍ത്തുന്നുണ്ടെന്നും നേരത്തെ തന്നെ തങ്ങളുടെ പരസ്യങ്ങളെല്ലാം അവര്‍ പിന്‍വലിപ്പിച്ചുവെന്നും ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മാനേജര്‍ ബ്രാഡ് പാര്‍സ്കേല്‍ ആരോപിച്ചു.വോട്ട് ബൈ മെയിലിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ട്രംപിന്റെ ട്വീറ്റുകള്‍ക്ക് സാധിക്കുമെന്നും ആ ട്വീറ്റുകളില്‍ അത്തരം വിവരങ്ങളാണ് അടങ്ങിയിട്ടുള്ളതെന്നും ട്വിറ്റര്‍ അധികൃതര്‍ മറുപടി നല്കി. തെരഞ്ഞെടുപ്പ് സമയത്ത് ആളുകളെ ഭയപ്പെടുത്താനും തടയാനും തെറ്റിദ്ധാരണ പരത്താനും ഉപയോഗിക്കുന്ന ഡാറ്റ ട്വിറ്റര്‍ നയങ്ങള്‍ക്ക് എതിരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."