തെരഞ്ഞെടുപ്പില്‍ ജനസമ്മതിയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്ഥാനാര്‍ഥിയാക്കും: കെ.പി.സി.സി
തേഞ്ഞിപ്പലം: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനസമ്മതിയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്ഥാനാര്‍ഥിയാക്കുമെന്ന് കെ.പി.സി.സി സെക്രട്ടറി വി.എ കരീം പറഞ്ഞു.
പുതുതായി നിയമിതനായ വള്ളിക്കുന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ടി.പി ഗോപിനാഥിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഉദ്ഘാടന പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്രൂപ്പ്-വ്യക്തികളുടെ അഭിപ്രായത്തിന് അതീതമായി പ്രാദേശിക കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് ജനസമ്മതിയുള്ളവരെ കണ്ടെത്തി ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കുമെന്നും കരീം പറഞ്ഞു.
യോഗത്തില്‍ മുന്‍ വള്ളിക്കുന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. രാഘവന് അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി വി.വി പ്രകാശ്, പെരുവള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി സക്കീര്‍, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി മുഹമ്മദ് ഉസ്മാന്, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.പി ദേവദാസ്, ആര്.എസ് പണിക്കര്‍, പി. നിധീഷ്, പി.കെ പ്രദീപ്മേനോന്‍, ഇന്ദിരാഭായ് ടീച്ചര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."