ഇന്ത്യയുടെ 'തിളങ്ങുന്ന' രാത്രിദൃശ്യം നാസ പുറത്തുവിട്ടു
ന്യൂഡല്‍ഹി: ബഹിരാകാശത്തുനിന്നുള്ള ഇന്ത്യയുടെ രാത്രിദൃശ്യം പുറത്തുവിട്ട് നാസ. ബഹിരാകാശത്തുനിന്നുള്ള ഭൂമിയിലെ രാത്രിദൃശ്യങ്ങളടങ്ങിയ ആഗോള ഭൂപടമാണ് നാസ പുറത്തുവിട്ടത്. ഈ ദൃശ്യങ്ങളുടെ കൂട്ടത്തിലാണ് തിളങ്ങുന്ന ഇന്ത്യയുമുള്ളത്.
2012ല്‍ ഭൂമിയുടെ രാത്രിദൃശ്യങ്ങല്‍ പുറത്തുവിട്ട നാസ അതിനുശേഷം ഇതാദ്യമായാണ് രാത്രിയില്‍ തിളങ്ങുന്ന വിവിധ രാജ്യങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്.
നാസയുടെ നോവ സുവോമി നാഷനല്‍ പോളാര്‍ ഓര്‍ബിറ്റിങ് പാര്‍ട്ണര്‍ഷിപ്പ്(എന്‍.പി.പി) സാറ്റലൈറ്റ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 2016ല്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. 2012ല്‍ പകര്‍ത്തിയ ചിത്രങ്ങളില്‍നിന്നു വലിയ മാറ്റമാണ് ഈ ചിത്രങ്ങള്‍ക്കുള്ളത്.
2012ലും 2016ലുമായുള്ള ഇന്ത്യയുടെ രണ്ട് ചിത്രങ്ങളില്‍നിന്നും ഈ മാറ്റം കൃത്യമായി മനസിലാക്കാനാവും. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് നഗരങ്ങള്‍ എത്രമാത്രം വളര്‍ന്നെന്നും ജനസംഖ്യ എത്രമാത്രം വര്‍ധിച്ചെന്നും ഇതില്‍നിന്നു മനസിലാക്കാനാവും. ഭൗമശാസ്ത്രജ്ഞന്‍ ആയ മിഗ്വല്‍ റോമന്റെ നേതൃത്വത്തിലുള്ള സംഘമാണു ചിത്രങ്ങള്‍ക്കു പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."