ഒഡിഷയും സംസ്ഥാനപാതകള്‍ ഗ്രാമീണ റോഡുകളാക്കി
ഭുവനേശ്വര്‍: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യ വില്‍പന നിരോധിച്ച സുപ്രിംകോടതിക്കു പിറകെ ഒഡിഷ സര്‍ക്കാര്‍ സംസ്ഥാനപാതകള്‍ ഗ്രാമീണ റോഡുകളാക്കി ഉത്തരവിറക്കി. വിവിധ നഗരങ്ങളിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന നൂറുകണക്കിന് കി. മീറ്റര്‍ ദൂരത്തിലുള്ള സംസ്ഥാനപാതകളാണ് ഗ്രാമീണ റോഡുകളാക്കി മാറ്റിയത്.
ഓരോ ഗ്രാമങ്ങളിലൂടെയും കടന്നുപോകുന്ന സംസ്ഥാനപാതകള്‍ ആ മുനിസിപ്പാലിറ്റി, പഞ്ചായത്ത് റോഡുകളായി മാറുമെന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍, ദേശീയ പാതകള്‍ ഉത്തരവിന്റെ പരിധിയില്‍ വരില്ല.
ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവ ില്‍പന നിരോധിച്ച സുപ്രിംകോടതി ഉത്തരവിനു പിറകെ മഹാരാഷ്ട്ര, രാജസ്ഥാന്‍, പ. ബംഗാള്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങള്‍ തങ്ങളുടെ സംസ്ഥാനപാതകളെ ഗ്രാമ, ജില്ലാ പാതകളാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."