HOME
DETAILS

മിന്നലാക്രമണ വിഡിയോ പുറത്ത്; വാക്‌പോരുമായി കോണ്‍ഗ്രസും ബി.ജെ.പിയും

  
backup
June 28 2018 | 18:06 PM

congress-bjp

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖ മറികടന്ന് സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെച്ചൊല്ലി വന്‍ രാഷ്ട്രീയവിവാദം. വിഡിയോ പ്രചരിപ്പിക്കുന്നതു വഴി രാജ്യത്തിനുവേണ്ടിയുള്ള സൈനികരുടെ ത്യാഗം നരേന്ദ്രമോദി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും വിഷയത്തില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്ന ആവശ്യവുമായി ബി.ജെ.പിയും രംഗത്തുവന്നതോടെയാണ് മിന്നലാക്രമണം ഒരിക്കലൂടെ വാര്‍ത്തയില്‍ ഇടംപിടിച്ചത്. 2016 സെപ്റ്റംബര്‍ 27ന് രാത്രിയാണ് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ ക്യാംപുകളില്‍ ആക്രമണം നടത്തി പാകിസ്താന് കനത്ത പ്രഹരം നല്‍കിയെന്നായിരുന്നു അന്ന് കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നത്. എന്നാല്‍, മിന്നലാക്രമണം നടന്നത് പാകിസ്താന്‍ നിഷേധിക്കുകയും ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം മിന്നലാക്രമണത്തിന്റെതെന്നു കരുതുന്ന എട്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ദൃശ്യം ദേശീയമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഭീകരരെ വധിക്കുന്നതും ബങ്കറുകള്‍ തകര്‍ക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ആളില്ലാ വിമാനങ്ങളിലും ഹെല്‍മറ്റുകളിലും ഘടിപ്പിച്ച കാമറകള്‍ ഉപയോഗിച്ചു ചിത്രീകരിച്ചതാണ് വിഡിയോയെന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ക്കു ഔദ്യോഗികവൃത്തങ്ങളില്‍ നിന്നു ലഭിച്ചതാണ് വിഡിയോയെന്നാണ് മാധ്യമങ്ങളുടെ വിശദീകരണം. ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് മിന്നലാക്രമണത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡ സ്ഥിരീകരിക്കുകയും ചെയ്തു.
ആദ്യമായാണ് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ആക്രമിക്കുന്നതെന്ന വിധത്തിലുള്ള പ്രചാരണം ഏഴുപതിറ്റാണ്ടിലേറെ പ്രവര്‍ത്തനപരിചയമുള്ള രാജ്യത്തെ സൈനികരുടെ സേവനത്തെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. മുന്‍ സര്‍ക്കാരുകളുടെ കാലത്തും പലതവണ ശത്രുരാജ്യത്തിന്റെ അതിര്‍ത്തിയിലെത്തി തീവ്രവാദ ക്യാംപുകള്‍ക്കെതിരേ ശക്തമായ ആക്രമണം നടത്തിയിട്ടുണ്ട്. 2000നു ശേഷം തന്നെ പലതവണ നടന്നു. 2000 ജനുവരി 21ന് നീലം നദിക്കു സമീപത്തും 2003 സെപ്റ്റംബര്‍ 18നും 2008 ജൂണ്‍ 19നും പൂഞ്ച് സെക്ടറിലും 2011 ആഗസ്ത്- സെപ്റ്റംബറില്‍ ശാര്‍ധ സെക്ടറിലും 2013 ജനുവരി ആറിന് സവണ്‍ പത്ര ചെക്ക് പോസ്റ്റിലും 2013 ജൂലൈ 27ന് നാസിപൂര്‍ സെക്ടറിലും 2013 ആഗസ്ത് ആറിന് നീലം താഴ്‌വരയിലും 2014 ജനുവരി 14നും 2016 സെപ്റ്റംബറിലും ഒക്കെ മിന്നലാക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഇതിലെല്ലാം ശത്രുസൈന്യവും ഭീകരരും കൊല്ലപ്പെട്ടിട്ടുമുണ്ട്. എന്നാല്‍, ഈ സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടന്നതെന്ന വിധത്തിലാണ് ബി.ജെ.പിയുടെ പ്രചാരണമെന്നും സുര്‍ജേവാല ആരോപിച്ചു. മിന്നലാക്രമണത്തിനു ശേഷം അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം കുറഞ്ഞതുമില്ല. അതിനു ശേഷം 146 സൈനികര്‍ വീരമൃത്യു മരിച്ചു. പാകിസ്താന്‍ 1,600 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 79 ഭീകരാക്രമണങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ ആരോപണങ്ങളോടു ശക്തമായ വിമര്‍ശനവുമായി കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തുവന്നു. മിന്നലാക്രമണം കോണ്‍ഗ്രസ് വിശ്വസിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. വിഡിയോ വ്യാജമെന്ന് അവര്‍ പറയുമോ? കോണ്‍ഗ്രസിന്റെ പ്രസ്താവന ശരിക്കും രാജ്യത്തിന്റെ ശത്രുക്കളെയാണ് സഹായിക്കുക. ഏതു തെരഞ്ഞെടുപ്പ് ആണ് ഇപ്പോള്‍ നടക്കാനിരിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ യാതൊരു സാഹചര്യവുമില്ല. തെറ്റിദ്ധാരണ പരത്തിയ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
നരേന്ദ്രമോദി സര്‍ക്കാരിനു യാതൊരു വിശ്വാസ്യതയും ഇല്ലെന്നാണ് മിന്നലാക്രമണ വിഡിയോ തെളിയിക്കുന്നതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി വിമര്‍ശിച്ചു. ഇത്തരം ആക്രമണങ്ങള്‍ അടല്‍ബിഹാരി വാജ്‌പേയിയുടെ കാലത്തുള്‍പ്പെടെ നടന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നം എനിക്ക് 56 ഇഞ്ച് നെഞ്ചളവുണ്ട് എന്നും ഞാന്‍ അത് ചെയ്തുവെന്നും കാണിക്കലാണ്. അതിനാല്‍ ഈ വിഡിയോ പുറത്തുവിട്ടതിലൂടെ സര്‍ക്കാര്‍ സ്വയം അപഹാസ്യമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago