HOME
DETAILS
MAL
നിരോധനാജ്ഞ ലംഘിച്ച് പാലക്കാട് സി.പി.എം പൊതുയോഗം;പാര്‍ട്ടിയെ ചതിക്കുന്നവരെ ദ്രോഹിക്കുമെന്ന് പി.കെ ശശി
backup
May 28 2020 | 05:05 AM
പാലക്കാട്: പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കുമെന്നും ചതിച്ചാല്‍ ദ്രോഹിക്കുമെന്നതാണ് പാര്‍ട്ടി നയമെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊര്‍ണൂര്‍ എം.എല്‍.എയുമായ പി.കെ ശശി. പാലക്കാട് കരിമ്പുഴയില്‍ സി.പി.എമ്മില്‍ ചേര്‍ന്നവര്‍ക്ക് നല്കിയ സ്വീകരണത്തിലാണ് ശശി നിലപാട് അറിയിച്ചത്.
നിരോധനാജ്ഞ ലംഘിച്ചാണ് സി.പി.എം പാലക്കാട് കരിമ്പുഴയില്‍ പൊതുയോഗം സംഘടിപ്പിച്ചത്. പി.കെ ശശിയുടെ നേതൃത്വത്തില്‍ നടന്ന പൊതുയോഗത്തില്‍ 50 ലേറെപേര്‍ പങ്കെടുത്തു.
കൊവിഡ് വ്യാപനത്തിന്റെ പാലക്കാട് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. മത, രാഷ്ട്രീയ, സാമൂഹിക കൂടിച്ചേരലുകള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ നാല് പേരിലധികം പേര് ഒത്തുചേരല്‍ പാടില്ലെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇത് ലംഘിച്ചു കൊണ്ടാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."