സി.പി.ഐയുടെ ആരോപണങ്ങള്‍ക്കുള്ള മറുപടി നാളെ
സിപിഐക്ക് പ്രതിപക്ഷത്തിന്റെ നിലപാടാണെന്ന കഴിഞ്ഞ ദിവസം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കാനം സി.പി.എമ്മിനേ കടന്നാക്രമിച്ചത്.
സി.പി.ഐക്ക് പ്രതിപക്ഷത്തിന്റെ നിലപാടല്ല, ഇടതുപക്ഷത്തിന്റെ നിലപാടാണ്. നിലമ്പൂര്‍ ഏറ്റുമുട്ടല്‍ തെറ്റെന്ന് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ നിലപാടാണ്. അതെങ്ങനെ പ്രതിപക്ഷ നിലപാടാകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.
അഭിപ്രായവ്യത്യാസങ്ങള്‍ സി.പി.എമ്മുമായി ചര്‍ച്ച ചെയ്യാന്‍ തയാറെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രമണ്‍ ശ്രീവാസ്തവ എന്നു കേള്‍ക്കുമ്പോള്‍ സിറാജുന്നീസയെയും കെ കരുണാകരനെയുമാണ് ഓര്‍മ്മ വരുന്നത്. എന്നാല്‍ ഉപദേശകരായി ആരെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് നല്‍കണം.
യു.എ.പി.എ കരിനിയമമാണെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഇത് ദുരുപയോഗം ചെയ്യരുതെന്നാണ് ഇടതുസര്‍ക്കാര്‍ നയം. ഈ നയം മറികടന്ന് ഇടതു സര്‍ക്കാര്‍ തന്നെ യു.എ.പി.എ ഉപയോഗിക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ പൊതുനിലപാട് ദുര്‍ബലപ്പെടുകയാണെന്നും തുടങ്ങിയ മുഴുനീള വിമര്‍ശനമാണ് വാര്‍ത്താസമ്മേളനത്തിലുടനീളം കാനം നടത്തിയത്. ഇതിനെ പിന്തുണച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."