HOME
DETAILS
MAL
സമസ്ത പ്രസിഡന്റ് വിഹിതം നല്കി
backup
March 19 2019 | 23:03 PM
ചേളാരി: സമസ്ത ദഅ്വത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ മൂന്നാംഘട്ട ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തന്റെ വിഹിതം നല്കി.
ചേളാരി സമസ്താലയത്തില്‍ വച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി തങ്ങളുടെ വിഹിതം ഏറ്റുവാങ്ങി.
ചടങ്ങില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി, കെ.പി അബ്ദുറഹിമാന് മുസ്ലിയാര്, എന്‍ജിനീയര്‍ പി.മാമുക്കോയ ഹാജി, കെ.സി അഹ്മദ് കുട്ടി മൗലവി, കെ.ഹംസക്കോയ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."