സഊദിയിൽ പുതിയ രോഗ ബാധിതരുടെ ഗ്രാഫ് വീണ്ടും താഴേക്ക്, ഇന്ന് സ്ഥിരീകരിച്ചത് 1644 പുതിയ രോഗികൾ, 3531 പേർക്ക് രോഗ മുക്തി, 16 മരണം
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 16 പേർ മരിച്ചതായും 1644 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 441 ആയും വൈറസ് ബാധിതർ 80185 ആയും ഉയർന്നിട്ടുണ്ട്.
#الصحة تعلن عن تسجيل (1644) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (16) حالات وفيات رحمهم الله، وتسجيل (3531) حالة تعافي ليصبح إجمالي عدد الحالات المتعافية (54,553) حالة ولله الحمد. pic.twitter.com/nVmLw7imQI
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 28, 2020
ഇവരിൽ 2591 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. 397 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 3531 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 54553 ആയും ഉയർന്നു.
അതേസമയം, ദിനം പ്രതി കണ്ടെത്തുന്ന പുതിയ വൈറസ് ബാധ നിരക്കുകൾ ഓരോ ദിവസവും കുറയുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടൊപ്പം വൈറസിൽ നിന്നും രോഗ മുക്തി നേടുന്നവരുടെ എണ്ണം പുതിയ രോഗികളെക്കാൾ കൂടുന്നതും ഏറെ ആശ്വാസകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."