''ജീപ്പിനു മുന്നില്‍ പിടിച്ചുകെട്ടി, അവരെന്നെയും കൊണ്ട് ഒന്‍പത് ഗ്രാമങ്ങളിലാണ് റെയ്ഡ് നടത്തിയത്''- ഫാറൂഖ് അഹമ്മദ് പറയുന്നു
വെള്ളിയാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് ആ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. കശ്മീരിലെ സൈനിക പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന ജനതയുടെ പ്രതീകമായിരുന്നു ഫാറൂഖ് അഹമ്മദിനെ ജീപ്പിനു മുന്നില്‍ കെട്ടിവച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍. കല്ലേറ് തടുക്കാന്‍ വേണ്ടിയാണ് സൈനികര്‍ ഈ ക്രൂര കൃത്യം ചെയ്തത്.
''ഞാന്‍ കല്ലെറിയുന്ന ആളല്ല. എന്റെ ജീവിതത്തില്‍ ഇന്നേ വരെ സൈനികര്‍ക്കു നേരെ കല്ലെറിഞ്ഞിട്ടില്ല. ഞാന്‍ എംബ്രോയിഡറി പണിയെടുക്കുന്ന ആളാണ്, പിന്നെ എനിക്ക് കുറച്ച് ആശാരിപ്പണിയും അറിയാം. ഞാനെന്തിന് ഇതു ചെയ്യണം''- 26 കാരനായ ഫാറൂഖ് അഹമ്മദ് ചോദിക്കുന്നു.
ഇടതു കൈ പൊട്ടിയതു കാരണം കെട്ടിവച്ചിരിക്കുകയാണിപ്പോള്‍. രാവിലെ 11 മണി മുതല്‍ ജീപ്പിനു തന്നെയും കെട്ടിവച്ച് നാലു മണിക്കൂര്‍ നേരമാണ് ചുറ്റിയത്. ഒന്‍പത് ഗ്രാമങ്ങളിലൂടെ ഇങ്ങനെ അവര്‍ റെയ്ഡ് നടത്തിയെന്നും ഫാറൂഖ് അഹമ്മദ് പറയുന്നു.
ഉത്‌ലിഗാമില്‍ നിന്ന് സോന്‍പ, നാജന്‍, ഛക്‌പൊര, ഹാന്‍ജിഗുരൂ, റാവല്‍പൊര, ഖോഷ്‌പൊര, അരിസാല്‍ തുടങ്ങി ഹാഡ്പാന്‍സോ സി.ആര്‍.പി.എഫ് കാംപിലെത്തിയാണ് വണ്ടി നിര്‍ത്തിയത്. ഇതിനകം 25 കിലോമീറ്റര്‍ ഓടിക്കാണുമെന്നാണ് അദ്ദേഹം പറഞ്ഞു.
ഇത്രയും കൊടിയ പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടും പരാതിയൊന്നും നല്‍കാന്‍ ഫാറൂഖ് അഹമ്മദ് പോയിട്ടില്ല. ''ഞങ്ങളൊക്കെ പാവങ്ങളാണ്, എന്തിനാണ് പരാതിപ്പെടുന്നത്. തന്റെ രോഗിയായ 75 കാരി മാതാവിനോടൊപ്പം ഒറ്റയ്ക്കാന്‍ ഞാന്‍ ജീവിക്കുന്നത്. എനിക്കെന്തെങ്കിലും സാധിക്കുമോ. ഞാന്‍ കല്ലെറിയുന്ന ആളൊന്നുമല്ല''. കൂടെ മാതാവ് ഫാസിയും പറയാന്‍ തുടങ്ങി,''വേണ്ട, ഞങ്ങള്‍ക്കൊരു അന്വേഷണവും വേണ്ട, ഞങ്ങള്‍ പാവങ്ങളാണ്. എനിക്കവനെ നഷ്ടപ്പെടുത്തേണ്ട ആവശ്യമില്ല. എന്റെ വയസ്സാംകാലത്ത് എനിക്കിവന്‍ മാത്രമേയുള്ളൂ''- കണ്ണീരോടെ ആ മാതാവ് പറഞ്ഞുതീര്‍ത്തു.
Here's the video of the Kashmiri boy tied to the front of an Army jeep and used as a human shield in Gundipora, Beerwah. @TimesNow? @NewsX? pic.twitter.com/wW2yns2RN3
— Junaid Azim Mattu (@Junaid_Mattu) April 14, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."