HOME
DETAILS
MAL
ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍
backup
July 12 2016 | 00:07 AM
തിരുവനന്തപുരം: യുവാവിനെ ഗുണ്ടാ നിയമ പ്രകാരം പൊലിസ് കരുതല്‍ തടങ്കലിലാക്കി. കുപ്രസിദ്ധ ക്രിമിനല്‍ തവള സുരേഷ് എന്നുവിളിക്കുന്ന സുമേഷിനെ (25)യാണ് തടവിലാക്കിയത്.
ചാക്ക ഭാഗത്തെ കുപ്രസിദ്ധ ഗുണ്ടാതലവന്‍ മഹാദേവന്റെ ക്രിമിനല്‍ സംഘത്തിലെ പ്രധാന അംഗമായിരുന്നു ഇയാള്‍. കഴിഞ്ഞ മാസം രണ്ടിന് ഇയാളും സംഘവും അര്‍ധരാത്രി ചാക്ക അലക്കുകട റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും, ഓട്ടോറിക്ഷകളും അടിച്ചു തകര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ഈ കേസില്‍ പിടിയിലായി ജയിലില്‍ കഴിഞ്ഞു വന്ന സുമേഷിനെ ഓണത്തിന് മുമ്പ് ജാമ്യത്തില്‍ ഇറക്കാന്‍ ഇയാളുടെ സംഘാംഗങ്ങള്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഗുണ്ടാ നിയമം പ്രയോഗിക്കാന്‍ സിറ്റി പൊലിസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് ഡി.സി.പി സഞ്ജയകുമാറിന് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."