HOME
DETAILS
MAL
വേമ്പനാട് കായല്‍: കേസ് ഹൈക്കോടതി പരിശോധിക്കണമെന്ന് സുപ്രിംകോടതി
backup
July 12 2016 | 03:07 AM
ന്യൂഡല്‍ഹി: വേമ്പനാട് കായലിലെ കൈയേറ്റം ഹൈക്കോടതി പരിശോധിക്കണമെന്നു സുപ്രിംകോടതി. കായലിലെ കൈയേറ്റവും മലിനീകരണവും അടക്കമുള്ള വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഹൈക്കോടതിയിലേക്കു മാറ്റിയ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച്, ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ അടുത്തമാസം എട്ടിനു പരിഗണിക്കാനും കേരള ഹൈക്കോടതിക്കു നിര്‍ദേശം നല്കി. കായല്‍ കൈയേറ്റം, മലിനീകരണം എന്നിവ ഹൈക്കോടതി പരിശോധിക്കണം. മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ കോടതി നിര്‍ദേശിക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."