പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതെ 52,000 കുട്ടികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലാത്ത 52000 ഓളം കുട്ടികളുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു.
കുത്തിവയ്പ്പ് എടുക്കാത്തതില്‍ കൂടുതല്‍ പേരും മലപ്പുറം ജില്ലയിലാണ്. 20,050 കുട്ടികളാണ് ജില്ലയില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരായുള്ളത്. രണ്ടാംസ്ഥാനത്ത് കോഴിക്കോട് ജില്ലയാണ്- 5237 പേര്. പാലക്കാട് ജില്ലയില്‍ 4455 പേരും കണ്ണൂരില്‍ 3881 പേരും തൃശൂരില്‍ 3180 പേരും എറണാകുളത്ത് 2974 പേരും തിരുവനന്തപുരത്ത് 2622 പേരുമാണ് കുത്തിവയ്പ്പ് എടുക്കാത്തത്. അതേസമയം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഉന്നതതല പരിശോധനാ സംഘം രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പുകളെ സാമൂഹികമാധ്യമങ്ങളിലൂടെ എതിര്‍ക്കുന്നവര്‍ക്കു സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചു തന്നെ മറുപടി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."