റേഷന്‍കാര്‍ഡ് അപേക്ഷ സമര്‍പ്പിക്കാന്‍ വന്‍ തിരക്ക്
മണ്ണാര്‍ക്കാട്: റേഷന്‍ കാര്‍ഡിന് അപേക്ഷ കൊടുക്കാന്‍ വന്‍ തിരക്ക്. കുമരംപുത്തൂര്‍ പഞ്ചായത്തില്‍ വ്യാഴാഴ്ച നടന്ന ക്യാമ്പില്‍ അഞ്ഞൂറോളം പേരാണ് എത്തിയത്. പുതിയ റേഷന്‍ കാര്‍ഡ്, നിലവിലുളള കാര്‍ഡില്‍ നിന്നും ആളുകളെ ഒഴിവാക്കല്‍ - ആളുകളെ കൂട്ടിചേര്‍ക്കല്‍, തെറ്റ് തിരുത്തല്‍ തുടങ്ങിയ അപേക്ഷകളാണ് ക്യാമ്പില്‍ സ്വീകരിച്ചത്.
മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫിസിലെത്തിയ അപേക്ഷകരെയും കുമരംപുത്തൂരിലേക്ക് പറഞ്ഞ് വിട്ടതോടെ കുമരംപുത്തൂരില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ നാലുവര്‍ഷമായി റേഷന്‍ കാര്‍ഡ് സംബന്ധമായി യാതൊന്നും നടക്കാത്തതിനാലാണ് ഇത്ര വലിയ തിരക്ക് അനുഭവപ്പെടാന്‍ കാരണമായി കരുതുത്. അക്ഷയ ഇ സെന്റര്‍ മുഖേനെ വളരെ വിജയകരമായി അഞ്ച് വര്‍ഷത്തിലധികം നടത്തിയ ഓണ്‍ ലൈന്‍ സേവനം നിര്‍ത്തിയത് ജനത്തിനും ഉദ്യോഗസ്ഥര്‍ക്കും വന്‍ പ്രയാസമാണ് വരുത്തുന്നത്. ഇന്നലെ കുമരംപുത്തൂരില്‍ അപേക്ഷകളുമായെത്തിയ മുഴുവന്‍ പേരെയും അധികൃതര്‍ പരിഗണിച്ചു.
വൈകുരേം 5.30വരെ നീണ്ടുനിന്ന ക്യാംപില്‍ പൂര്‍ണമായ നാഞ്ഞൂറോളം അപേക്ഷകളും അധികൃതര്‍ സ്വീകരിച്ചുവെന്നാണ് പറയപ്പെടുത്. എന്നാല്‍ റേഷന്‍ കാര്‍ഡ് എന്ന് കൊടുക്കുമെന്ന് അധികൃതര്‍ പറയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."