മികച്ച അങ്കണവാടി വര്‍ക്കര്‍; പങ്കജവല്ലി ടീച്ചര്‍ക്ക് സംസ്ഥാന അവാര്‍ഡ്
.ശ്രീകൃഷ്ണപുരം: ഇത് പങ്കജവല്ലിടീച്ചര്‍. ശ്രീകൃഷ്ണപുരത്തിന്റെ അഭിമാനതാരമായി ഇവര്‍ മാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ മികച്ച അങ്കണവാടി വര്‍ക്കര്‍ക്കു നല്കുന്ന 2016-17 ലെ അവാര്‍ഡിന് പങ്കജവല്ലിടീച്ചര്‍ അര്‍ഹയായിരിക്കുകയാണ്.ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് അഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മണ്ണമ്പറ്റ അങ്കണവാടിയിലാണ് ഇവര്‍ വര്‍ക്കറായി ജോലി ചെയ്യുന്നത്.
1984 ല്‍ ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് നിലവില്‍ വന്ന സന്ദര്‍ഭത്തില്‍ തന്നെ ഇവിടെ ജോലിക്ക് ചേരുകയും 34 വര്‍ഷമായി ഇവിടെ തുടരുകയും ചെയ്യുന്നു. അങ്കണവാടിക്ക് കെട്ടിടം നിര്‍മാണത്തിനാവശ്യമായ സ്ഥലം കണ്ടെത്തി ആസ്ഥാനമൊരുക്കാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞിരുന്നു. മണ്ണമ്പറ്റയിലെ നൂറുകണക്കിനു പുതു തലമുറക്കാരുടെ നാവില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ കഴിഞ്ഞകാലത്തിനിടയില്‍ ടീച്ചര്‍ക്കായിട്ടുണ്ട്.
അങ്കണവാടി വര്‍ക്കര്‍ ജോലി ചെയ്യുന്നതോടൊപ്പം ഈ മേഖലയിലെ ജീവനക്കാരുടെ അവകാശസമര പോരാട്ടങ്ങള്‍ക്കും ടീച്ചര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധിക കാലമായി നേതൃത്വം കൊടുത്തു വരുന്നു. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) ശ്രീകൃഷ്ണപുരം ഏരിയാ സെക്രട്ടറിയും സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗം കൂടിയാണിവര്‍. തൊഴിലാളി സംഘടന പ്രവര്‍ത്തകയായ ഇവര്‍ സി.ഐ.ടി.യു ശ്രീകൃഷ്ണപുരം ഡിവിഷന്‍ കമ്മിറ്റി അംഗമാണ്. കൂടാതെ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു പ്രവര്‍ത്തിക്കുന്ന ഇവര്‍ 2005-2010 കാലയളവില്‍ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തംഗമായിരുന്നു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ശ്രീകൃഷ്ണപുരം വില്ലേജ് പ്രസിഡന്റ് കൂടിയായ ടീച്ചര്‍ ശ്രീകൃഷ്ണപുരത്തിന്റെ പൊതു ജനാധിപത്യ വേദികളിലെ സജീവ സ്ത്രീ സാനിധ്യമാണ്. ശ്രീകൃഷ്ണപുരത്ത് സ്ഥിരതാമസക്കാരിയായ ടീച്ചറുടെ ഭര്‍ത്താവ് പ്രേ മചന്ദ്രന്‍ അഭിഭാഷകനാണ്. എന്‍ജിനീയര്‍ ബിരുദധാരിയായ ഏക മകള്‍ ആതിര പ്രേം വിവാഹിതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."