നിപാ പ്രതിരോധം; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം 30ന്
പേരാമ്പ്ര: നിപാ വൈറസിനെ പ്രതിരോധിക്കാനും മരണമുഖത്തു നിന്ന് രോഗബാധിതരെ ചികിത്സിക്കാനും തയാറായ ആരോഗ്യപ്രവര്‍ത്തകരെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. പ്രതിസന്ധികളില്‍ പതറാതെ നാടിനൊപ്പം നിന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഭരണകര്‍ത്താക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെ പൗരാവലിയുടെ സാന്നിധ്യത്തില്‍ നാളെ ആദരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പേരാമ്പ്ര സുരഭി അവന്യൂവില്‍ നടക്കുന്ന ചടങ്ങ് മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ആരോഗ്യ ഡയറക്ടര്‍ ഡോ. ആര്.എല്‍ സരിത, ജില്ലാ കലക്ടര്‍ യു.വി ജോസ്, ഡി.എം.ഒ ഡോ. ജയശ്രീ, ഡോ. അരുണ്‍ (മണിപ്പാല്‍ േൈവറാളജി ഇന്‍സ്റ്റിറ്റ്യൂട്ട്), നിപാ വൈറസ് ബാധ കണ്ടെത്തിയ ഡോ. അനൂപ് കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ സുനീഷ് തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."