നെല്‍വയലുകളുടെ ഡാറ്റാബാങ്ക് ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും ജലാശയങ്ങളുടെയും ഡാറ്റാബാങ്ക് ഓഗസ്റ്റ് 31നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. സംസ്ഥാനത്ത് ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ ഇരുപത്തിയൊന്നിടത്തു നെല്‍വയലുകളോ തണ്ണീര്‍ത്തടങ്ങളോ ഇല്ല. ബാക്കി 920 പഞ്ചായത്തുകളില്‍ 328 എണ്ണത്തിലെ ഡാറ്റാബാങ്ക് മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
570 പഞ്ചായത്തുകളിലെ ഡാറ്റാബാങ്ക് പ്രിന്റിങ്ങിനായി സര്‍ക്കാര്‍ പ്രസിന് നല്‍കിയിട്ടുണ്ട്. ഇനി 22 പഞ്ചായത്തുകളിലെ ഡാറ്റാബാങ്കാണ് തയാറാക്കാനുള്ളത്. ഇതിനായി കഴിഞ്ഞമാസം 14നു കൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തമാസം 31നു മുന്‍പായി ഇതു പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടതായും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. നിലവിലുള്ള ഡാറ്റാബാങ്കുകളിലെ അപാകതകള്‍ ഉപഗ്രഹ ചിത്രങ്ങളുമായി താരതമ്യംചെയ്തു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളാ സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ബഹിരാകാശ പഠനകേന്ദ്രം, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായം തേടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."