HOME
DETAILS

ക്ഷീര കര്‍ഷകര്‍ക്ക് ജില്ലാപഞ്ചായത്തിന്റെ 3.10 കോടി

  
backup
April 15, 2017 | 7:45 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d


തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന ക്ഷിരകര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങുന്നതിനുളള റിവോള്‍വിങ്  ഫണ്ട് വിതരണോദ്ഘാടനംനാളെ  വൈകിട്ട്  മൂന്നിന് കോലിയക്കോട് പൂലന്തറ ക്ഷീരവ്യവസായ സംഘത്തില്‍ മൃഗസംരക്ഷണ മന്ത്രി അഡ്വ. കെ രാജു നിര്‍വഹിക്കും.
 സി ദിവാകരന്‍ എം.എല്‍.എ ക്ഷീരകര്‍ഷകര്‍ക്കുളള പാല്‍ സബ്‌സിഡി വിതരണോദ്ഘാടനം  നടത്തും. എ. സമ്പത്ത് എം.പി  മുഖ്യ പ്രഭാഷണം നടത്തും.സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍  മുഖ്യാതിഥിയാകും. ക്ഷീരവ്യവസായ സംഘം പ്രസിഡന്റ് അഡ്വ എന്‍. ദാമോദരന്‍നായര്‍ റിവോള്‍വിങ് ഫണ്ട് സ്വീകരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു  അധ്യക്ഷനാകും. ക്ഷീരസംഘത്തില്‍ പാലൊഴിക്കുന്ന കര്‍ഷകന് ലിറ്ററിന് മൂന്നു രൂപയാണ് ജില്ലാ പഞ്ചായത്ത് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതിനു പുറമെയുളള സബ്‌സിഡിയാണിത്. 2.20 കോടി രൂപ ജില്ലാപഞ്ചായത്ത് സബ്‌സിഡി ഇനത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കും. 90 ലക്ഷം രൂപയാണ് റിവോള്‍വിംഗ് ഫണ്ടായി നല്‍കുന്നത്. മൃഗസംരക്ഷണ മേഖലയില്‍ സമഗ്രപുരോഗതിയാണ് ലക്ഷ്യമിടുന്നതെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു.
നവാഗതരായ കര്‍ഷകരെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുവാനും നിലവിലുളള കര്‍ഷകരെ സംരക്ഷിച്ചു നിര്‍ത്തുവാനും പോന്ന നൂതന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുളളത്. ചെറ്റച്ചല്‍-വിതുര ജഴ്‌സിഫാമുകളുടെ സംയുക്ത സംരഭമായി ചെറ്റച്ചെല്‍ ഫാമില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ഗ്രീന്‍ മില്‍ക്ക് പുതിയ കാല്‍വയ്പ്പാണ്.സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു തദേശസ്വയംഭരണ സ്ഥാപനം ഗുണമേന്മയുളള പാല്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കണമെന്ന ലക്ഷ്യത്തോടെ മുന്നോട്ടു വരുന്നത്. മലയോരത്തെ പ്രധാന വിതരണ മേഖലയായ ചെറ്റച്ചെല്‍,പാലോട്, വിതുര എന്നിവിടങ്ങളിലാണ് ആദ്യം ഗ്രീന്‍മില്‍ക്ക് എത്തുന്നത്. നഗരത്തില്‍ പേരൂര്‍ക്കട, പട്ടം എന്നിവിടങ്ങളില്‍ ഗ്രീന്‍ മില്‍ക്ക് താമസിയാതെ എത്തിക്കുന്നതിനുളള അതിവേഗ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു കൂടാതെ മൂന്നു കോടിയോളം വരുന്ന വിവിധ വികസന പദ്ധതികള്‍ക്കും ചെറ്റച്ചെല്‍ ഫാമില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ക്ഷീരമേഖലയെ സ്വയംപര്യാപ്തമാക്കുകയെന്നതാണ് ലക്ഷ്യമെന്നും വി കെ മധു പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം നഗരസഭയിൽ റവന്യൂ ഇൻസ്പെക്ടറെ സ്ത്രീ കടിച്ചു പരുക്കേൽപ്പിച്ചു; ഫയലുകൾ വാരിവലിച്ചെറിഞ്ഞു

Kerala
  •  2 months ago
No Image

യുഎഇയിൽ വേനൽ കടുക്കുന്നു; അബുദബിയും ദുബൈയുമടക്കം പ്രധാന നഗരങ്ങളിൽ താപനില 40 ഡിഗ്രി കടക്കും

uae
  •  2 months ago
No Image

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളുകൾക്കപ്പുറം ഇടതുപക്ഷം ജയിക്കും; 'പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രി'- എം.വി ഗോവിന്ദൻ

Kerala
  •  2 months ago
No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ സ്ഫോടനം; നാല് സൈനികർക്ക് വീരമൃത്യു

National
  •  2 months ago
No Image

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു; മരണക്കെണിയൊരുക്കി അശ്രദ്ധമായ ഡ്രൈവിംഗ്

uae
  •  2 months ago
No Image

പൂനെയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തിൽ തള്ളി; 65-കാരൻ പിടിയിൽ, ദേശീയപാത ഉപരോധിച്ച് നാട്ടുകാർ

National
  •  2 months ago
No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  2 months ago
No Image

10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ

uae
  •  2 months ago
No Image

ബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ

National
  •  2 months ago
No Image

യുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു

uae
  •  2 months ago

No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  2 months ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  2 months ago
No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  2 months ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  2 months ago