ക്ഷീര കര്‍ഷകര്‍ക്ക് ജില്ലാപഞ്ചായത്തിന്റെ 3.10 കോടി
തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച് മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന ക്ഷിരകര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങുന്നതിനുളള റിവോള്‍വിങ് ഫണ്ട് വിതരണോദ്ഘാടനംനാളെ വൈകിട്ട് മൂന്നിന് കോലിയക്കോട് പൂലന്തറ ക്ഷീരവ്യവസായ സംഘത്തില്‍ മൃഗസംരക്ഷണ മന്ത്രി അഡ്വ. കെ രാജു നിര്‍വഹിക്കും.
സി ദിവാകരന്‍ എം.എല്‍.എ ക്ഷീരകര്‍ഷകര്‍ക്കുളള പാല്‍ സബ്‌സിഡി വിതരണോദ്ഘാടനം നടത്തും. എ. സമ്പത്ത് എം.പി മുഖ്യ പ്രഭാഷണം നടത്തും.സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍ മുഖ്യാതിഥിയാകും. ക്ഷീരവ്യവസായ സംഘം പ്രസിഡന്റ് അഡ്വ എന്‍. ദാമോദരന്‍നായര്‍ റിവോള്‍വിങ് ഫണ്ട് സ്വീകരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അധ്യക്ഷനാകും. ക്ഷീരസംഘത്തില്‍ പാലൊഴിക്കുന്ന കര്‍ഷകന് ലിറ്ററിന് മൂന്നു രൂപയാണ് ജില്ലാ പഞ്ചായത്ത് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതിനു പുറമെയുളള സബ്‌സിഡിയാണിത്. 2.20 കോടി രൂപ ജില്ലാപഞ്ചായത്ത് സബ്‌സിഡി ഇനത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കും. 90 ലക്ഷം രൂപയാണ് റിവോള്‍വിംഗ് ഫണ്ടായി നല്‍കുന്നത്. മൃഗസംരക്ഷണ മേഖലയില്‍ സമഗ്രപുരോഗതിയാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു.
നവാഗതരായ കര്‍ഷകരെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുവാനും നിലവിലുളള കര്‍ഷകരെ സംരക്ഷിച്ചു നിര്‍ത്തുവാനും പോന്ന നൂതന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുളളത്. ചെറ്റച്ചല്‍-വിതുര ജഴ്‌സിഫാമുകളുടെ സംയുക്ത സംരഭമായി ചെറ്റച്ചെല്‍ ഫാമില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ഗ്രീന്‍ മില്‍ക്ക് പുതിയ കാല്‍വയ്പ്പാണ്.സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു തദേശസ്വയംഭരണ സ്ഥാപനം ഗുണമേന്മയുളള പാല്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കണമെന്ന ലക്ഷ്യത്തോടെ മുന്നോട്ടു വരുന്നത്. മലയോരത്തെ പ്രധാന വിതരണ മേഖലയായ ചെറ്റച്ചെല്‍,പാലോട്, വിതുര എന്നിവിടങ്ങളിലാണ് ആദ്യം ഗ്രീന്‍മില്‍ക്ക് എത്തുന്നത്. നഗരത്തില്‍ പേരൂര്‍ക്കട, പട്ടം എന്നിവിടങ്ങളില്‍ ഗ്രീന്‍ മില്‍ക്ക് താമസിയാതെ എത്തിക്കുന്നതിനുളള അതിവേഗ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു കൂടാതെ മൂന്നു കോടിയോളം വരുന്ന വിവിധ വികസന പദ്ധതികള്‍ക്കും ചെറ്റച്ചെല്‍ ഫാമില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ക്ഷീരമേഖലയെ സ്വയംപര്യാപ്തമാക്കുകയെന്നതാണ് ലക്ഷ്യമെന്നും വി കെ മധു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."