
നൊമ്പരക്കാഴ്ചകള്‍ക്കറുതി വരുത്തുമോ സുപ്രിം കോടതി വിധി
കുടിയേറ്റ തൊഴിലാളികളുടെ സ്വദേശങ്ങളിലേക്കുള്ള യാത്രാ ദുരിതങ്ങള്‍ക്കറുതി വരുത്താന്‍ ഒടുവില്‍ സുപ്രിം കോടതി ഇടപെട്ടിരിക്കുകയാണ്. ഏതു സംസ്ഥാനങ്ങളില്‍ നിന്നാണോ തൊഴിലാളികള്‍ ട്രെയിനുകളില്‍ കയറുന്നത് അവരുടെ യാത്രാചെലവ് അതതു സംസ്ഥാനങ്ങള്‍ വഹിക്കണം, അവര്‍ക്കു വേണ്ട ഭക്ഷണവും വെള്ളവും റെയില്‍വേ നല്‍കണം, നടന്നുപോകുന്നവരെ അഭയകേന്ദ്രങ്ങളിലെത്തിച്ച് അവര്‍ക്കു വേണ്ട ഭക്ഷണവും മറ്റു സൗകര്യങ്ങളും സംസ്ഥാനങ്ങള്‍ നല്‍കണം തുടങ്ങിയവയാണ് ഇടക്കാല ഉത്തരവില്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ ദുരന്തങ്ങള്‍ വിവരിച്ചുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള പ്രശസ്ത അഭിഭാഷകരും മറ്റു വ്യക്തികളും സുപ്രിം കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും വേണ്ട പരിഗണനകള്‍ കോടതിയില്‍നിന്ന് ലഭിച്ചില്ലെന്നു മാത്രമല്ല, ഹരജിക്കാരോട് തട്ടിക്കയറുന്ന സമീപനമായിരുന്നു നേരത്തെ രണ്ടു ബെഞ്ചുകളില്‍ നിന്നുണ്ടായത്.
നിങ്ങള്‍ക്കു പാസ് തന്നാല്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ പരിഹരിക്കുമോ എന്നും റെയില്‍ പാളങ്ങളില്‍ കിടന്നാല്‍ മരിക്കില്ലേ എന്നും ഹരജിക്കാരോട് ചോദിച്ച അതേ കോടതിയില്‍നിന്നു തന്നെ ഇപ്പോള്‍ മനുഷ്യത്വപരമായ വിധിയും വന്നിരിക്കുന്നു. എല്ലാ വിളക്കുകളും അണഞ്ഞിട്ടില്ലെന്ന ശുഭപ്രതീക്ഷയാണ് അശോക് ഭൂഷണ്‍, എസ്.കെ കൗള്‍, എം.ആര്‍ ഷാ എന്നീ ജസ്റ്റിസുമാരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നല്‍കുന്നത്.
സമീപകാലത്തു സുപ്രിം കോടതിയില്‍ നിന്നുണ്ടായ വിധി പ്രസ്താവങ്ങളൊക്കെയും കേന്ദ്ര സര്‍ക്കാരിനെ പരോക്ഷമായി സഹായിക്കുന്നതായിരുന്നു. കശ്മിരില്‍ രാഷ്ട്രീയ നേതാക്കളെ ജയിലിലടച്ചതിനെതിരേ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടപ്പോഴും കൊവിഡ് രാജ്യത്തു പടര്‍ത്തിയത് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന ആക്ഷേപത്തിനെതിരേ പരാതിപ്പെട്ടപ്പോള്‍ കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളും കേന്ദ്ര സര്‍ക്കാരിനെ പരോക്ഷമായി സഹായിക്കുന്നതായിരുന്നു. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാന്‍ തങ്ങള്‍ക്കാവില്ല എന്നായിരുന്നു ഏപ്രില്‍ 21നു തബ്‌ലീഗ് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ അന്നു കോടതി പറഞ്ഞത്. വൈകിയാണെങ്കിലും ഇത്തരം വിദ്വേഷവാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ എന്തു നടപടിയെടുത്തുവെന്ന് കഴിഞ്ഞദിവസം സുപ്രിം കോടതി ആരാഞ്ഞിരിക്കുകയാണ്. ആശാവഹമാണ് കോടതിയുടെ ഈ നീക്കം. എന്നാല്‍ സുപ്രിം കോടതി ഇപ്പോള്‍ നല്‍കിയ ഇടക്കാല ഉത്തരവിലും കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് ചാര്‍ജോ അവരുടെ ഭക്ഷണ ചെലവോ കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നു പറയുന്നില്ല.
കുടിയേറ്റ തൊഴിലാളികളുടെ യാത്രാദുരിതങ്ങള്‍ക്കെതിരേ നേരത്തെ സമര്‍പ്പിക്കപ്പെട്ട ഹരജികളിലെല്ലാം തൊഴിലാളികള്‍ക്ക് എതിരായ പ്രസ്താവങ്ങള്‍ വന്നതിനെതിരേ വമ്പിച്ച പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. സുപ്രിം കോടതിയില്‍നിന്ന് വിരമിച്ച ജഡ്മാരില്‍ നിന്നും അഭിഭാഷക സമൂഹത്തില്‍ നിന്നും രൂക്ഷമായ എതിര്‍പ്പുകളുണ്ടായി. ഹൈക്കോടതികളില്‍ നിന്നു കുടിയേറ്റ തൊഴിലാളികള്‍ക്ക് അനുകൂലവും മനുഷ്യത്വപരവുമായ ഇടപെടലുകളുണ്ടായതും സുപ്രിം കോടതിക്ക് കാണാതിരിക്കാന്‍ കഴിഞ്ഞില്ല. മുതിര്‍ന്ന 20 അഭിഭാഷകര്‍ സുപ്രിം കോടതി നിലപാടിനെതിരേ കത്തെഴുതുകയും ചെയ്തു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലായിരിക്കണം സുപ്രിം കോടതി ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ടാവുക. തുടര്‍ന്നായിരിക്കണം, സ്വമേധയാ കേസെടുത്തിരിക്കുന്നത്.
കേസ് ജൂണ്‍ അഞ്ചിനു വീണ്ടും പരിഗണിക്കുമ്പോള്‍ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാത്രാ ദുരന്തങ്ങള്‍ക്കൊരു അറുതിയുണ്ടാവുമോ എന്നതാണു കാതലായ ചോദ്യം. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഹൃദയഭേദക കാഴ്ചകളായിരുന്നു സ്വദേശങ്ങളിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രകള്‍. ലക്ഷ്യത്തിലേക്ക് എങ്ങനെ, എപ്പോള്‍ എത്തുമെന്നറിയാത്ത യാത്രകള്‍. കൊച്ചു കുഞ്ഞുങ്ങളെ ബാഗുകളില്‍ കിടത്തി, പൊരിവെയിലത്ത് നിസ്സഹായരായ മനുഷ്യര്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ താണ്ടുന്ന കാഴ്ച മനഃസാക്ഷിയുള്ളവരുടെ കണ്ണുകള്‍ നനയിക്കുന്നതായിരുന്നു. വഴിയില്‍ പലരും തളര്‍ന്നുവീണ് മരിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചു.
ഏറ്റവുമൊടുവില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അമ്മ മരിച്ചുകിടക്കുകയാണെന്നറിയാതെ അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കൊച്ചുകുരുന്നിന്റെ ദൃശ്യം മനസില്‍ വേദനയുടെ കാഴ്ചയാണ്. വിഭജനത്തിനു ശേഷം ഇത്രമേല്‍ ഭീതിതവും കണ്ണീരു പെയ്യുന്നതുമായ നിരാലംബ മനുഷ്യരുടെ പലായനം മുന്‍പുണ്ടായിട്ടില്ല. എന്നിട്ടും കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധമായ നിലപാടുകള്‍ക്കെതിരേ ദേശീയ മാധ്യമങ്ങള്‍ ഒരക്ഷരം എഴുതിയില്ല.
കേരളവും അതിഥികളെന്നു വിശേഷിപ്പിച്ച കുടിയേറ്റ തൊഴിലാളികളോട് കരുണ കാണിച്ചില്ല. ടിക്കറ്റ് ചാര്‍ജ് ഈടാക്കിയാണു സംസ്ഥാന സര്‍ക്കാര്‍ അവരെ 'സ്‌നേഹപൂര്‍വം' യാത്രയാക്കിയത്. നാലു കോടി കുടിയേറ്റ തൊഴിലാളികള്‍ ഇപ്പോഴും നാടണയാന്‍ കഴിയാതെ അരക്ഷിതാവസ്ഥയിലാണ്. ഇവരെ മുഴുവനും അവരുടെ ജന്മദേശത്ത് എത്തിക്കണമെങ്കില്‍ മൂന്നു മാസമെങ്കിലും എടുക്കും. കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നുവെങ്കില്‍ ഈ ദുരിതകാലത്തു ആശ്വാസമാകുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 2 months ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 2 months ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• 2 months ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• 2 months ago
ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം
Cricket
• 2 months ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 months ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• 2 months ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍
Saudi-arabia
• 2 months ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• 2 months ago
ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്
oman
• 2 months ago
കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ
Cricket
• 2 months ago
വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• 2 months ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 2 months ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• 2 months ago
ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?
International
• 2 months ago
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി
uae
• 2 months ago
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ
International
• 2 months ago
ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം | Accident in Oman
oman
• 2 months ago
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• 2 months ago
'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി
National
• 2 months ago
കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?
Kerala
• 2 months ago