ജി.ഡി.പി വളര്‍ച്ച കൂപ്പുകുത്തി; ലോക്ക്ഡൗണിനു മുന്‍പേ!
അവസാന പാദത്തില്‍ 3.1 ശതമാനം; വാര്‍ഷിക വളര്‍ച്ച 4.2 ശതമാനം
ന്യൂഡല്‍ഹി: ഇന്ത്യയുടെ 2019-20 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ മൊത്തം ആഭ്യന്തര ഉല്പാദന വളര്‍ച്ച കൂപ്പുകുത്തി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ജി.ഡി.പി വളര്‍ച്ച 3.1 ശതമാനമാണ്. 11 വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കാണിത്. ബി.ജെ.പി സര്‍ക്കാരിനു കീഴില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ തകരുന്നെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്.
അതേസമയം, 2019-20 സാമ്പത്തിക വര്‍ഷം ആകെ വളര്‍ച്ചാ നിരക്ക് 4.2 ശതമാനമാണെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. എന്നാല്‍, കൊവിഡ് കാരണമായ ലോക്ക്ഡൗണ്‍ കാലത്തെ കണക്കല്ല ഇത്.
മാര്‍ച്ച് 25നായിരുന്നു ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. അതിനാല്‍, 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ജി.ഡി.പി വലിയ തോതില്‍ ഇടിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നെന്നും 2019-20 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഏഴു ദിവസം മാത്രമായിരുന്നു ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നതെന്നും അതിനാല്‍ ഈ തകര്‍ച്ചയ്ക്ക് കാരണം സര്‍ക്കാരിന്റെ കഴിവുകേട് മാത്രമാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."