സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ചത് 336 കിലോമീറ്റര്‍ റോഡുകള്‍
ആലപ്പുഴ: സംസ്ഥാനത്തെ റോഡ് നിര്‍മാണത്തില്‍ പൊതുമരാമത്ത് വകുപ്പ് പുതിയ സാങ്കേതിക വിദ്യകള്‍ നന്നായി ഉപയോഗപ്പെടുത്തിയതായി മന്ത്രി ജി.സുധാകരന്‍.
ഇതുവരെ 2118 കി.മീറ്റര്‍ റോഡുകള്‍ സര്‍ക്കാര്‍ റബ്ബറൈസ്ഡ് ബിറ്റുമിന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് കഴിഞ്ഞു.336 കിലോമീറ്റര്‍ റോഡുകള്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിക്കുവാന്‍ കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് 49 കി.മീറ്റര്‍ റോഡുകള്‍ ബലപ്പെടുത്തി. ഇതിന്റെ ഉപയോഗം കുട്ടനാട്ട് പോലുള്ള വെള്ളം പൊങ്ങുന്ന താഴ്ന്ന പ്രദേശങ്ങളില്‍ വിജയം കണ്ടു. കേരളത്തില്‍ ആദ്യമായി ജര്‍മന്‍ മില്ലിംഗ് യന്ത്രമുപയോഗിച്ച് നിലവിലെ റോഡ് പൊളിച്ച് അതെ സാധനങ്ങള്‍ റീ-സൈക്കിള്‍ ചെയ്ത് പുനരുപയോഗിച്ച് റോഡുപരിതലം പുതുക്കുന്ന സാങ്കേതിക വിദ്യ നടപ്പിലാക്കി. 44 കി.മീറ്റര്‍ റോഡ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചു.
റോഡുകളുടെ കുഴികള്‍ അടയ്ക്കുന്നതിന് കെ.എച്ച്.ആര്‍.എം നിര്‍മ്മിക്കുന്ന കന്താള്‍ മിക്‌സ് ഉപയോഗിച്ചു പരീക്ഷിച്ചു. ഇതിന്റെ ഉപയോഗം വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."