HOME
DETAILS
MAL
അമേരിക്കക്കെതിരേ തിരിച്ചടിക്കുമെന്നു ലാദന്റെ മകന്
backup
July 12 2016 | 04:07 AM
റിയാദ്: സ്വദേശത്തും വിദേശത്തും അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന ഭീഷണിയുമായി ഉസാമ ബിന്‍ ലാദന്റെ മകന്. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട വീ ആര് ഓള് ഉസാമ എന്ന ഓഡിയോ സന്ദേശത്തിലാണ് ഉസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് അമേരിക്കക്കെതിരേ ഭീഷണിയുമായി രംഗത്തെത്തിയത്. ഭീകര സംഘടനകളുടെ ഓണ്‍ലൈന്‍ ഇടപെടലുകളെ കുറിച്ച് നിരീക്ഷിക്കുന്ന എസ്.ഐ.ടി.ഇ ഇന്റലിജന്റ് ഗ്രൂപ്പാണ് 21 മിനുട്ടുള്ള ഓഡിയോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഫലസ്തീന്, അഫ്ഗാനിസ്ഥാന്, സിറിയ ഇറാഖ്, യമന്‍, സോമാലിയ എന്നിവിടങ്ങളില്‍ അമേരിക്ക നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരേയും ഇത് അതിജീവിക്കാന്‍ സാധിക്കാത്ത മറ്റു മുസ്ലിം നാടുകള്‍ക്കു വേണ്ടിയുമാണ് പോരാട്ടമെന്നും ഹംസ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."