ലോക്ക്ഡൗണ്‍: തീരുമാനം ഇന്നുണ്ടാകുമെന്ന് സൂചന
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നാലാംഘട്ട ലോക്ക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കേ, ലോക്ക്ഡൗണ്‍ നീട്ടുന്ന വിഷയത്തില്‍ ഇന്നു തീരുമാനമുണ്ടാകുമെന്ന് സൂചന. ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
ലോക്ക്ഡൗണ്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തേയ്ക്കു നീട്ടണമെന്നാണ് ഗോവ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടകയും പശ്ചിമ ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങള്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."