ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് തെറ്റായിപ്പോയി: സിപിഎം
തിരുവനന്തപുരം: താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്ന് സിപിഎം.
നടിക്കു നേരെ നടന്ന അക്രമസംഭവത്തില്‍ പൊലിസ് ചാര്‍ജ്ജ് ചെയ്ത ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ നേരത്തെ അമ്മയില്‍നിന്നു പുറത്താക്കിയിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി.
സ്ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന് കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന് ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനം. ഈ യാഥാര്‍ഥ്യം അമ്മ ഭാരവാഹികള്‍ തിരിച്ചറിയുകയും സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും വേണം.
നടിക്കെതിരായ ആക്രമണം നടന്ന അവസരത്തില്‍ നിഷ്പക്ഷവും ധീരവുമായ നിലപാടാണ് ഇടതുപക്ഷവും എല്‍ഡിഎഫ് സര്‍ക്കാരും കൈക്കൊണ്ടത്. എന്നാല്‍ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിക്കുന്നത് ദുരുദ്ദേശപരമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."