മദ്യപസംഘം ഉടുമ്പന്നൂരില്‍ വ്യാപാര സ്ഥാപനം അക്രമിച്ചു: അഞ്ച് പേര്‍ക്ക് പരുക്ക്
ഉടുമ്പന്നൂര്‍: ഉടുമ്പന്നൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന പനച്ചിക്കല്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ എന്ന സ്ഥാപത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോട് കൂടി മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം അതിക്രമിച്ച് കയറി സ്ഥാപന ഉടമയേയും തൊഴിലാളികളേയും മര്‍ദിച്ചു. സ്ഥാപന ഉടമ പനച്ചിക്കല്‍ ഹംസയുടെ മകന്‍ അനീസ് , തൊഴിലാളികളായ ബാദുഷ, ഹിഷാം, അനന്ദു, സല്‍മാന്‍ എന്നിവരെയാണ് മര്‍ദിച്ചത്. പരുക്കേറ്റ ഇവര്‍ കാരിക്കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുമ്പ ്ഉടുമ്പന്നൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട് നടന്ന ആഹ്ലാദ പ്രകടനത്തിലേക്ക് വണ്ടി ഓടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന്റെ പേരില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നവരാണ് മര്‍ദനത്തിന് പിന്നില്‍. ചാവക്കാട്ട് കുന്നേല്‍ കണ്ണന്‍, ചെമ്പോട്ടിക്കല്‍ ബിനീഷ് ജോര്‍ജ്ജ്, ആല്‍ബിന്‍ ബേബി കിഴക്കേപ്പറമ്പില്‍ അടക്കം അഞ്ച് പേരാണ് അതിക്രമം നടത്തിയതെന്ന് കടയുടമയും പരിസരവാസികളും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."