പത്തനംതിട്ടയില്‍ ട്രെയിന്‍ റദ്ദാക്കിയതില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: പൊലിസ് ലാത്തിവീശി
പത്തനംതിട്ട: നാട്ടിലേക്ക് മടങ്ങാനിരുന്ന ട്രെയിന്‍ റദ്ദാക്കിയതില്‍ പത്തനംതിട്ടയില്‍ അതിഥിതൊഴിലാളികള്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലിസ് ലാത്തിവീശി.പത്തനംതിട്ടയിലെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബിഹാറിലേക്ക് പോകാന്‍ ഇവര്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. 1500 പേര്‍ക്കാണ് ബീഹാറിലേക്ക് പോകാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്.ജില്ലയില്‍നിന്ന് പോകുന്നവര്‍ക്കുള്ള ഭക്ഷണമടക്കം ജില്ലാ ഭരണകൂടം തയ്യാറാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നാളെയെ പുറപ്പെടുവെന്ന് അവസാനനിമിഷം അറിയിപ്പ് വന്നതാണ് തൊഴിലാളികളെ ക്ഷുഭിതരാക്കിയത്. കോഴഞ്ചേരിയിലെ പുല്ലാട്, അടൂര്‍ ഏനാത്ത്, പത്തനംതിട്ടയിലെ ആനപ്പാറ എന്നിവിടങ്ങളിലാണ് തൊഴിലാളികള്‍ സംഘടിച്ച പ്രതിഷേധിച്ചത്.
നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പും പത്തനംതിട്ടയിലെ കണ്ണങ്കരയില്‍ നൂറോളം അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. അന്നും പൊലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."