ലിബിയന്‍ തീരത്ത് അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി; 100 പേരെ കാണാനില്ല
ട്രിപ്പോളി: ലിബിയന്‍ തീരത്ത് അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി. 100 പേരെ കാണാതായെന്ന് ലിബിയന്‍ തീരദേശസേന അറിയിച്ചു. ട്രിപ്പോളിക്ക് സമീപം കിഴക്ക് ഭാഗത്താണ് ബോട്ട് മുങ്ങിയതെന്നും 14 പേരെ രക്ഷപ്പെടുത്തിയെന്നും സേന അറിയിച്ചു. മെഡിറ്ററേനിയന്‍ കടല്‍ വഴി ലിബിയയിലൂടെ യൂറോപ്പിലേക്ക് പോവുന്ന ബോട്ടാണ് മുങ്ങിയത്.
ബോട്ടിലുണ്ടായിരുന്നവരുടെ പൂര്‍ണ വിവരം ഇതുവരെ ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷം മാത്രം മെഡിറ്ററേനിയന്‍ വഴി ലിബിയയിലൂടെ യൂറോപ്പിലേക്ക് 120,000 അഭയാര്‍ഥികള്‍ സഞ്ചരിച്ചെന്നാണ് റിപ്പോര്‍ട്ട്. ട്രിപ്പോളിയില്‍ ഈ മാസം ആദ്യത്തില്‍ അഭയാര്‍ഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് 112 പേര് മരിച്ചിരുന്നു. ലിബിയയിലെ പടിഞ്ഞാറന്‍ തീരത്ത് അഭയാര്‍ഥികളുടെ കപ്പല്‍ തകര്‍ന്ന് ഫെബ്രുവരിയില്‍ 90 പേരാണ് മരിച്ചത്.
കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന മെഡിറ്ററേനിയന്‍ കടല്‍ വളരെയധികം മരണ സാധ്യതയുടെ വഴിയാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ച 3,116പേര് മുങ്ങി മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."