HOME
DETAILS
MAL
ക്രിക്കറ്റ് കളിക്കാന്‍ പോയ മൂന്നു കുട്ടികള്‍ വെന്തു മരിച്ചു
backup
March 21 2019 | 16:03 PM
നോയിഡ: ക്രിക്കറ്റ് കളിയിലേര്‍പെട്ട മൂന്നു കുട്ടികള്‍ വെന്തു മരിച്ചു. പതിമൂന്നു കാരനായ റിങ്കു, എട്ടു വയസുകാരായ ഗോലു, സാജര്‍ എന്നിവരാണ് മരിച്ചത്. കളിക്കിടെ ട്രാന്‍സ്‌ഫോര്‍മറിലേക്കു വീണ പന്തെടുക്കാന്‍ പോയ കുട്ടികളാണ് മരിച്ചത്.
കുട്ടികള്‍ പന്തെടുക്കാന്‍ മുറിയില്‍ കയറിയ ഉടനെ സ്‌ഫോടനമുണ്ടാവുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു. ഈ ട്രാന്‍സ്‌ഫോര്‍മര്‍ കുറച്ചു നാളായി കേടായി കിടക്കുകയായിരുന്നു. ഇവിടെ കാവല്‍ക്കാരെ നിയമിക്കുകയോ കേടായ ട്രാന്‍സ്‌ഫോര്‍മര്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."