HOME
DETAILS

ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കണമെന്ന് ആര്‍.എസ്.എസ്

  
backup
March 21 2019 | 19:03 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%b7


തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയം ആക്കണമെന്ന് ആര്‍.എസ്.എസ്. തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കിയാല്‍ ബി.ജെ.പിക്ക് വിജയം ഉണ്ടാകുമെന്നാണ് ആര്‍.എസ്.എസിന്റെ നിലപാട്.


കൊച്ചിയില്‍ നടന്ന ആര്‍.എസ്.എസ് സമന്വയ ബൈഠക്കാണ് ശബരിമല വിഷയത്തില്‍ തീരുമാനമെടുത്തത്. ബി.ജെ.പി, ആര്‍.എസ്.എസ്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളിലെ നേതാക്കളാണ് ബൈഠക്കില്‍ പങ്കെടുത്തത്. ശബരിമലയിലെ സ്ത്രീ പ്രവേശനം ചര്‍ച്ച ചെയ്താല്‍ വിശ്വാസികളെ ഒപ്പം നിര്‍ത്താമെന്നും എല്ലാ ബി.ജെ.പി സ്ഥാനാര്‍ഥികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആര്‍.എസ്.എസ് നിര്‍ദേശം നല്‍കി.


ശബരിമല സ്ത്രീ പ്രവേശനത്തിലൂടെ വിശ്വാസികളുടെ വിശ്വാസത്തിനു മേലാണ് സര്‍ക്കാര്‍ കടന്നുകയറിയതെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് അവിടെ നടന്നതെന്നും പ്രധാനമായും ചൂണ്ടിക്കാണിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല വിഷയം ബി.ജെ.പിക്ക് വലിയ മേല്‍ക്കൈ നല്‍കുമെന്നാണ് യോഗത്തിലുണ്ടായ വിലയിരുത്തല്‍.


നിയോജകമണ്ഡലതലത്തില്‍ ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടുന്ന സമന്വയ സമിതികള്‍ രൂപീകരിക്കും. ആര്‍.എസ്.എസിന്റെ മുഴുവന്‍ പ്രചാരകരും തെരഞ്ഞെടുപ്പ് രംഗത്തുണ്ടാവും. ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി നേതാക്കളെയും പ്രചാരണരംഗത്ത് ഉപയോഗിക്കാനും തീരുമാനമായി. കൂടാതെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ എന്നീ മണ്ഡലങ്ങളുടെ പൂര്‍ണ ചുമതല ആര്‍.എസ്.എസിന്റെ മുഖ്യ പ്രചാരകര്‍ക്ക് നല്‍കി.


ഇതിനിടെ, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കങ്ങളില്‍ ആര്‍.എസ്.എസ് നേതാക്കള്‍ യോഗത്തില്‍ അതൃപ്തി അറിയിച്ചു. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായി കെ. സുരേന്ദ്രനെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണെന്നും പിന്നീടുണ്ടായ തര്‍ക്കം അനാവശ്യമാണെന്നുമായിരുന്നു വിമര്‍ശനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  4 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  26 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago