HOME
DETAILS
MAL
പഠിച്ചു തുടങ്ങാം; ഓണ്‍ലൈനായി
backup
May 31 2020 | 00:05 AM
തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിലൂടെ ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ സ്‌കൂള്‍ ക്ലാസുകള്‍ തുടങ്ങും. രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് ക്ലാസുകളുടെ സംപ്രേഷണം. ജൂണ്‍ ഒന്നുമുതല്‍ ഏഴുവരെ ട്രയല്‍ ക്ലാസുകളാണുണ്ടാവുക. ജൂണ്‍ എട്ടുമുതല്‍ 14 വരെ ഇതേ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും.
ഓരോ ദിവസവും വ്യത്യസ്ത ക്ലാസുകളില്‍ പരമാവധി അരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് സംപ്രേഷണം. ടി.വിയും ഫോണും ഇല്ലാത്തവര്‍ക്കും പ്രധാന അധ്യാപകര്‍ ക്ലാസുകള്‍ ഉറപ്പാക്കണം. സമീപത്തെ വായനശാലകള്‍ ഉള്‍പ്പെടെ ഉപയോഗിക്കാം. ഓരോ ഓണ്‍ലൈന്‍ ക്ലാസിനു ശേഷവും അധ്യാപകര്‍ അതത് ക്ലാസുകളിലെ കുട്ടികളുമായി വാട്‌സ്ആപ് ഗ്രൂപ്പ് വഴിയോ ഫോണ്‍ മുഖേനയോ ചര്‍ച്ച ചെയ്യണം.
ആദ്യത്തെ ആഴ്ചയിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിലയിരുത്തിയ ശേഷം മെച്ചപ്പെടുത്തും. വിക്ടേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്‌സിന്റെ വെബിലും മൊബൈല്‍ ആപ്പിലും സോഷ്യല്‍ മീഡിയാ പേജിലും മറ്റും ലഭ്യമാകും. ഇതില്‍ ഏതെങ്കിലും മാര്‍ഗങ്ങളിലൂടെ കുട്ടികള്‍ക്ക് ക്ലാസുകള്‍ കാണുന്നതിന് അവസരമുണ്ടെന്ന് അതത് സ്‌കൂള്‍ പ്രഥമാധ്യാപകരും ക്ലാസ് അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്.
തിങ്കള്‍ മുതല്‍ വെള്ളി വരെ വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ സമയക്രമം
12ാം ക്ലാസ്: രാവിലെ 8.30 മുതല്‍ 10.30 വരെ (പുനഃസംപ്രേഷണം: തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 7.00-9.00)
1 ാം ക്ലാസ്: രാവിലെ 10.30 മുതല്‍ 11 വരെ (പുനഃസംപ്രേഷണം: ശനി രാവിലെ 8.00-9.00, ഞായര്‍ രാവിലെ 8.00-9.30)
10ാം ക്ലാസ്: രാവിലെ 11 മുതല്‍ 12.30 വരെ (പുനഃസംപ്രേഷണം: തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകിട്ട് 5.30-7.00)
2ാം ക്ലാസ്: ഉച്ചയ്ക്ക് 12.30 മുതല്‍ 1.00 വരെ (പുനഃസംപ്രേഷണം: ശനി രാവിലെ 9-10.30, ഞായര്‍ രാവിലെ 9.30-10.30)
3ാം ക്ലാസ്: ഉച്ചയ്ക്ക് ഒന്നുമുതല്‍ 1.30 വരെ (പുനഃസംപ്രേഷണം: ശനി രാവിലെ 10.30-11.30, ഞായര്‍ രാവിലെ 10.30-12.00)
4ാം ക്ലാസ്: ഉച്ചയ്ക്ക് 1.30 മുതല്‍ 2.00 വരെ (പുനഃസംപ്രേഷണം: ശനി രാവിലെ 11.30-12.30, ഞായര്‍ ഉച്ചയ്ക്ക് 12.00-1.30)
5ാം ക്ലാസ്: ഉച്ചയ്ക്ക് 2 മുതല്‍ 2.30 വരെ (പുനഃസംപ്രേഷണം: ശനി ഉച്ചയ്ക്ക് 12.30-2.00, ഞായര്‍ ഉച്ചയ്ക്ക് 1.30-2.30)
6ാം ക്ലാസ്: ഉച്ചയ്ക്ക് 2.30 മുതല്‍ 3.00 വരെ (പുനഃസംപ്രേഷണം: ശനി ഉച്ചയ്ക്ക് 2.00-3.00, ഞായര്‍ ഉച്ചയ്ക്ക് 2.30-4.00)
7ാം ക്ലാസ്: വൈകിട്ട് 3 മുതല്‍ 3.30 വരെ (പുനഃസംപ്രേഷണം: ശനി വൈകിട്ട് 3-4.30, ഞായര്‍ വൈകിട്ട് 4.00-5.00)
8ാം ക്ലാസ്: വൈകിട്ട് 3.30 മുതല്‍ 4.30 വരെ (പുനഃസംപ്രേഷണം: ശനി വൈകിട്ട് 4.30-7.00, ഞായര്‍ വൈകിട്ട് 5.00-7.30)
9ാം ക്ലാസ്: വൈകിട്ട് 4.30 മുതല്‍ 5.30 വരെ (പുനഃസംപ്രേഷണം: ശനി വൈകിട്ട് 7.00-9.30, ഞായര്‍ വൈകിട്ട് 7.30-രാത്രി 10.00)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."