HOME
DETAILS

ഓണ്‍ലൈന്‍ പഠനം: പ്രശ്‌നങ്ങള്‍  പരിഹരിക്കണമെന്ന് എം.എസ്.എഫ് 

  
backup
May 31 2020 | 00:05 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99
 
 
കോഴിക്കോട്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറ്റുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ടെക്‌നോളജിയിലെ അപര്യാപ്തത കാരണവും മതിയായ നെറ്റ്‌വര്‍ക് സംവിധാനം ഇല്ലാത്തതിന്റെ പേരിലും മൂന്നു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നഷ്ടമാകും. വിദ്യാര്‍ഥി സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ചര്‍ച്ച ചെയ്യാതെയുള്ള ഏകപക്ഷീയമായ പരിഷ്‌കാരങ്ങള്‍ക്കെതിരേ എം.എസ്.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. 
നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഓഫിസുകളിലേക്കും മാര്‍ച്ച് നടത്തും. കോളജുകളിലെ അധ്യയനസമയം മാറ്റുന്നത് പ്രതികൂലമായി ബാധിക്കും. കൂടിയാലോചന കൂടാതെ കോളജ് സമയമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുന്നോട്ടുപോയാല്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പ്രക്ഷോഭം നടത്താന്‍ എം.എസ്.എഫ് നിര്‍ബന്ധിതമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എം.എസ്.എഫ് ട്രഷറര്‍ സി.കെ നജാഫ്, വൈസ് പ്രസിഡന്റ് ശറഫുദ്ദീന്‍ പിലാക്കല്‍, സെക്രട്ടറിമാരായ കെ.ടി റഊഫ്, അഷര്‍ പെരുമുക്ക്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട് സംബന്ധിച്ചു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  35 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago