HOME
DETAILS
MAL
സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം
backup
May 31 2020 | 00:05 AM
കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥിനിയെ വാല്പാറയില് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ 90 ദിവസം പൂര്‍ത്തിയായിട്ടും അന്വേഷണ ഉദ്യോഗസ്ഥന്കുറ്റപത്രം സമര്‍പ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച വിവരം പ്രോസിക്യൂഷന് കോടതിയില്‍ അറിയിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിക്ക് സോപാധിക ജാമ്യം അനുവദിച്ചത്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്ഷായ്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സഫര്‍ഷായ്ക്ക് സോപാധിക ജാമ്യം നല്‍കണമെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഗുരുതരമായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും നേരിടേണ്ടിവന്നു. 2020 ജനുവരി എട്ടിനാണ് സഫര്‍ഷാ റിമാന്‍ഡിലായത്. ഏപ്രില്‍ ഒന്നിനു തന്നെ അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."