കനത്ത ചൂട്; പാത്രത്തില്‍ സൂക്ഷിച്ച കോഴിമുട്ട വിരിഞ്ഞു
മഞ്ചേരി: കോഴിക്കുഞ്ഞ് വിരിയാന്‍ തള്ളക്കോഴി അടയിരിക്കണമെന്നില്ല. ഇപ്പോഴത്തെ അന്തരീക്ഷ താപനിലതന്നെ ധാരാളം മതി. ഇരിങ്ങാട്ടിരി ഭവനംപറമ്പ് സ്വദേശി വറ്റല്ലൂര്‍ സരോജംസീതയുടെ വീട്ടിലാണ് കനത്ത ചൂടില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞത്.
കൂടുതല്‍ മുട്ടകള്‍ ആയ ശേഷം ഒന്നിച്ചു അടവയ്ക്കാമെന്നും അല്ലങ്കില്‍ കുട്ടികള്‍ക്ക് അവ പുഴുങ്ങി നല്‍കാമെന്നു കരുതിയാണ് സരോജംസീത കോഴിമുട്ടകള്‍ ഭക്ഷണം ചൂടാറാത്ത പാത്രത്തിലാക്കി സൂക്ഷിച്ചുവച്ചത്. അഞ്ചുമുട്ടകളാണ് ഇത്തരത്തില്‍ സൂക്ഷിച്ചുവച്ചിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ വീടിനകത്ത് മുട്ടസൂക്ഷിച്ച പാത്രത്തില്‍ നിന്നും കോഴിക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ട് പാത്രം തുറന്നു നോക്കിയപ്പോഴാണ് കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടത്. അഞ്ചു മുട്ടയില്‍ രണ്ടണ്ണമാണ് കനത്ത ചൂടില്‍ വിരിഞ്ഞിരിക്കുന്നത്. മറ്റു മുട്ടകള്‍ കൂടി ഇതേ പാത്രത്തില്‍ തന്നെ സൂക്ഷിച്ചുവച്ചിരിക്കുകയാണിവര്‍. പാത്രത്തില്‍ വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഭവനംപറമ്പിലേ ഇവരുടെ വീട്ടിലേക്കു ഈ കോഴികുഞ്ഞുങ്ങളെ കാണാന്‍ നിരവധിപേരാണെത്തിയത്. മലയോര പ്രദേശങ്ങളായിട്ടും കനത്ത ചൂടാണ് ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."